Quantcast

യൂസുഫ് പത്താനെ പിടിച്ചു തള്ളി മിച്ചൽ ജോൺസൻ; ലെജൻഡ്‌സ് ലീഗിൽ നാടകീയ രംഗങ്ങള്‍

24 പന്തിൽ നാല് സിക്‌സും മൂന്നു ബൗണ്ടറിയും സഹിതം 48 റൺസ് അടിച്ചെടുത്ത യൂസുഫ് പത്താനെ ഒടുവിൽ മിച്ചൽ ജോൺസന്‍ തന്നെയാണ് പുറത്താക്കിയത്

MediaOne Logo

Web Desk

  • Published:

    3 Oct 2022 12:11 PM GMT

യൂസുഫ് പത്താനെ പിടിച്ചു തള്ളി മിച്ചൽ ജോൺസൻ; ലെജൻഡ്‌സ് ലീഗിൽ നാടകീയ രംഗങ്ങള്‍
X

ജോധ്പൂർ: ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന ലെജൻഡ്‌സ് ലീഗ് ടൂർണമെന്റിൽ ഞായറാഴ്ച നടന്ന മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. ബിൽവാര കിങ്‌സും ഇന്ത്യാ ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് മുൻ ഇന്ത്യൻ താരം യൂസുഫ് പത്താനും ആസ്‌ട്രേലിയൻ ഇതിഹാസം മിച്ചൽ ജോൺസനും ഏറ്റുമുട്ടിയത്.

ബിൽവാര കിങ്‌സ് താരമായ യൂസുഫ് പത്താൻ ബാറ്റിങ്ങിനിടെ ക്യാപിറ്റൽസിന്റെ മിച്ചൽ ജോൺസണിനുനേരെ ദേഷ്യത്തോടെ നടന്നടുക്കുന്നത് വിഡിയോകളിൽ കാണാം. എന്നാൽ, തൊട്ടടുത്തെത്തിയപ്പോൾ മിച്ചൽ പത്താനെ ഉന്തിമാറ്റുകയായിരുന്നു. ഒടുവിൽ അംപയർ ഇടപെട്ടാണ് താരങ്ങളെ പിന്തിരിപ്പിച്ചത്.

ജോധ്പൂരിലെ ബറകത്തുല്ല ഖാൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. മോശം പെരുമാറ്റത്തിന്റെ പേരിൽ മിച്ചൽ ജോൺസനെ ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്താൻ ആലോചിക്കുന്നതായി വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോട് സംഘാടകർ പ്രതികരിച്ചു. മത്സരത്തിൽ ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യാ ക്യാപിറ്റൽസ് ഇർഫാൻ പത്താൻ നായകനായ ബിൽവാര കിങ്‌സിനെ മൂന്നു പന്ത് ബാക്കിൽനിൽക്കെ നാലു വിക്കറ്റിനു തകർത്തു.

ആദ്യം ബാറ്റ് ചെയ്ത ബിൽവാര വില്യം പോർട്ടർഫീൽഡ്(59), ഷെയിൻ വാട്‌സൻ(65) എന്നിവരുടെ അർധസെഞ്ച്വറിയുടെ കരുത്തിൽ 20 ഓവറിൽ 226 റൺസാണ് അടിച്ചെടുത്തത്. യൂസുഫ് പത്താൻ 24 പന്തിൽ നാല് സിക്‌സും മൂന്നു ബൗണ്ടറിയും സഹിതം 48 റൺസുമെടുത്തു. ഒടുവിൽ മിച്ചൽ ജോൺസന്റെ പന്തിൽ തന്നെ ഡൈ്വൻ സ്മിത്ത് പിടിച്ചാണ് താരം പുറത്തായത്. 11 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 36 റൺസ് അടിച്ചെടുത്ത് രാജേഷ് ബിഷ്‌ണോയിയും നിർണായക സംഭാവന നൽകി.

മറുപടി ബാറ്റിങ്ങിൽ റോസ് ടൈലറുടെയും ആഷ്‌ലി നഴ്‌സിന്റെയും അർധസെഞ്ച്വറികളുടെ കരുത്തിലാണ് ക്യാപിറ്റൽസ് വിജയം കണ്ടെത്തിയത്. ടൈലർ 39 പന്തിൽ അഞ്ച് സിക്‌സറും ഒൻപത് ബൗണ്ടറിയും സഹിതം 84 റൺസെടുത്തു. നഴ്‌സ് 28 പന്തിൽ അഞ്ച് ബൗണ്ടറിയും നാല് സിക്‌സും സഹിതം 60 റൺസും സ്വന്തമാക്കി.

Summary: Mitchell Johnson shoves Yusuf Pathan in ugly spat In Legends League Cricket match

TAGS :

Next Story