Quantcast

'വേദന കടിച്ചമർത്തിയാണ് പന്തെറിഞ്ഞത്'; ലോകകപ്പിൽ ഷമി പോരാടിയത് പരിക്കിനോട് പടവെട്ടിയെന്ന് വെളിപ്പെടുത്തൽ

ലോകകപ്പിൽ ഏഴ് മാച്ചിൽ നിന്നായി 24 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

MediaOne Logo

Web Desk

  • Published:

    31 Dec 2023 11:03 AM GMT

വേദന കടിച്ചമർത്തിയാണ് പന്തെറിഞ്ഞത്; ലോകകപ്പിൽ ഷമി പോരാടിയത് പരിക്കിനോട് പടവെട്ടിയെന്ന് വെളിപ്പെടുത്തൽ
X

ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ ഇന്ത്യൻ പേസ് നിരയെ മുന്നിൽ നിന്ന് നയിച്ചതാരമാണ് മുഹമ്മദ് ഷമി. നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആസ്‌ത്രേലിയയോട് കീഴടങ്ങിയെങ്കിലും അതുവരെ തോൽവിയറിയാതെയാണ് ടീം മുന്നേറിയത്. ലോകകപ്പിൽ ആദ്യമാച്ചുകളിൽ മുഹമ്മദ് ഷമിക്ക് അവസരം ലഭിച്ചിരുന്നില്ല. ടീമിൽ ഉൾപ്പെടുത്തിയ ആദ്യമാച്ചിൽതന്നെ കത്തികയറുന്ന ബംഗാൾ താരത്തെയാണ് കണ്ടത്.ഏഴ് മാച്ചിൽ നിന്നായി 24 വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു.

അതേസമയം, മാസങ്ങൾക്ക് മുൻപ് 33 കാരൻ കളിച്ചത് പരിക്ക് വകവെക്കാതെയാണെന്നാണ് പുതിയ റിപ്പോർട്ട്. ബംഗാൾ ടീമിലെ ഷമിയുടെ സഹതാരമാണ് വെളിപ്പെടുത്തൽ നടത്തിയത്. വേദന അസഹ്യമായതോടെ ഓരോ മത്സരത്തിലും കുത്തിവെപ്പെടുത്ത ശേഷമാണ് പന്തെറിയാനെത്തിയത്. ഇടതുകാലിലെ ഉപ്പൂറ്റിക്ക് പ്രശ്‌നമുണ്ടായിരുന്നു. എന്നാൽ കളിതുടരാനാണ് താരം തീരുമാനിച്ചത്. കടുത്ത വേദനക്കിടെയും മികച്ച പ്രകടനം നടത്താൻ ഷമിക്ക് സാധിച്ചിരുന്നു.

ലോകകപ്പിന് ശേഷം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് ഷമിയെ പരിക്ക് കാരണം ഒഴിവാക്കിയിരുന്നു. സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്ന് രണ്ടാം ടെസ്റ്റിൽ ഷമിയുടെ മടങ്ങിവരവ് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പരിക്ക് മാറാത്തതോടെ സെലക്ഷൻകമ്മിറ്റി ആവേശ് ഖാനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. നേരത്തെയും പരിക്ക് കാരണം ഷമിക്ക് പ്രധാന മത്സരങ്ങൾ നഷ്ടമായിട്ടുണ്ട്. നിരന്തരം മത്സരങ്ങൾ കളിക്കേണ്ടിവരുന്നതും താരത്തിന്റെ ഫിറ്റ്‌നസിനെ കാര്യമായി ബാധിച്ചിരുന്നു.

TAGS :

Next Story