Quantcast

കൊൽക്കത്ത നായകൻ മോർഗനും കിട്ടി 12 ലക്ഷത്തിന്റെ പിഴ

ഐ.പി.എൽ മാർഗനിർദേശ പ്രകാരം കുറഞ്ഞ ഓവർ നിരക്കിന് ആദ്യ അവസരത്തിൽ 12 ലക്ഷമാണ് പിഴ. ഇതേ തെറ്റ് രണ്ടാമതും ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും

MediaOne Logo

Web Desk

  • Published:

    22 April 2021 3:32 AM GMT

കൊൽക്കത്ത നായകൻ മോർഗനും കിട്ടി 12 ലക്ഷത്തിന്റെ പിഴ
X

ചെന്ന സൂപ്പര്‍കിങ്‌സിനെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗന് പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് അമ്പയര്‍ പിഴ ചുമത്തിയത്. ഐപിഎല്‍ മാര്‍ഗനിര്‍ദേശ പ്രകാരമാണ് പിഴ. നേരത്തെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ, ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി എന്നിവര്‍ക്കും ഇതെ കാരണത്തിന്റെ പേരില്‍ പിഴ ചുമത്തിയിരുന്നു. ഡല്‍ഹിക്കെതിരായ മത്സരത്തിലായിരുന്നു രോഹിതിന് പിഴ ലഭിച്ചത്.

ഐ.പി.എൽ മാർഗനിർദേശ പ്രകാരം കുറഞ്ഞ ഓവർ നിരക്കിന് ആദ്യ അവസരത്തിൽ 12 ലക്ഷമാണ് പിഴ. ഇതേ തെറ്റ് രണ്ടാമതും ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും. മൂന്നാമതും ആവർത്തിച്ചാൽ നായകന് പിഴ 30 ലക്ഷമാകും. ഓരോ തവണയും ടീം അംഗങ്ങളും പിഴയൊടുക്കണം. മത്സരത്തില്‍ ചെന്നൈ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 202 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. 18 റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

കൂറ്റൻ സ്കോറിലേക്ക് ബാറ്റ് വീശിയ കൊൽക്കത്തയുടെ തുടക്കം തന്നെ ഇടർച്ചയോടെയായിരുന്നു. മുൻ നിര അമ്പേ പരാജയപ്പെട്ടപ്പോൾ കൊൽക്കത്തയുടെ സ്കോർ 31 അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്നു. നിതീഷ് റാണ (9), ശുഭ്മാൻ ​ഗിൽ (0), രാഹുൽ ത്രിപാഠി (8), നായകൻ മോർ​ഗൻ (7), സുനിൽ നരെയ്ൻ (4) എന്നിവർ എളുപ്പം പുറത്തായി. എന്നാല്‍ പിന്നീടങ്ങോട്ട് ചെന്നൈയുടെ നെഞ്ചിടിപ്പേറ്റി കൊല്‍ക്കത്ത തിരിച്ചു വരുന്നതാണ് കണ്ടത്. ആന്ദ്രേ റസലും (22 പന്തിൽ 54) ദിനേശ് കാർത്തികും (24 പന്തിൽ 40) കൊൽക്കത്തൻ ക്യാമ്പിന് പ്രതീക്ഷ പകർന്നു. ഇടക്ക് വെച്ച് റസലും കാർത്തികും വീണങ്കിലും, ഉ​ഗ്ര ബാറ്റിങ്ങുമായി പാറ്റ് കമ്മിൻസ് (34 പന്തിൽ 66 നോട്ടൗട്ട്) കൊൽക്കത്തയെ വിജയത്തിലേക്ക് അടുപ്പിച്ചെങ്കിലും ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല.

TAGS :

Next Story