Quantcast

'അയാൾ രക്ഷകനാണ്': രഹാനയ്ക്ക് പിന്തുണയുമായി എം.എസ്.കെ പ്രസാദ്‌

ടീമിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രഹാനെ എന്നും ഓസ്‌‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര ജയം മറക്കരുതെന്നും പ്രസാദ് ഓർമിപ്പിക്കുന്നു.

MediaOne Logo

Web Desk

  • Updated:

    2021-06-08 14:43:52.0

Published:

8 Jun 2021 2:42 PM GMT

അയാൾ രക്ഷകനാണ്: രഹാനയ്ക്ക് പിന്തുണയുമായി എം.എസ്.കെ പ്രസാദ്‌
X

കരിയറില്‍ ഉയര്‍ച്ചതാഴ്ച്ച എമ്പാടും അനുഭവിച്ച ക്രിക്കറ്റ് താരമാണ് അജിങ്ക്യ രഹാനെ. വിരാട് കോലിയുടെ അഭാവത്തില്‍ ആസ്‌ട്രേലിയില്‍ ഇന്ത്യക്ക് കിരീടം ചൂടിത്തന്നതോടെയാണ് രഹാനെ നായകനെന്ന നിലയില്‍ ശ്രദ്ധേയമാകുന്നത്. എന്നാല്‍ കോലി തിരിച്ചെത്തിയതോടെ നായകസ്ഥാനം മാറേണ്ടി വന്നു.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളോടെ പലരും രഹാനയ്ക്ക് എതിരെ തിരിഞ്ഞു. താരത്തിന്റെ ഫോം തന്നെയായിരുന്നു പ്രശ്‌നം. ഇപ്പോള്‍ രഹാനയ്ക്ക് പിന്തുണയുമായി എത്തിയിക്കുകയാണ്‌ മുൻ ഇന്ത്യൻ സെലക്ടർ എം.എസ്കെ പ്രസാദ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിന്റെ പശ്ചാതലത്തിലായിരുന്നു എം.എസ്കെ പ്രസാദിന്റെ അഭിപ്രായ പ്രകടനം.

നിലവിൽ സ്ഥിരതയുടെ പ്രശ്നങ്ങളെ രഹാനെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും താരത്തിന് സമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് എംഎസ്കെ പ്രസാദ് പറഞ്ഞു.ടീമിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രഹാനെ എന്നും ഓസ്‌‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര ജയം മറക്കരുതെന്നും പ്രസാദ് ഓർമിപ്പിക്കുന്നു. തുടക്കത്തിൽ കളിപ്പിക്കാൻ ഏറ്റവും അനുയോജ്യനായ താരമാണ് രഹാനെ. ഒട്ടേറെ ഉയർച്ച താഴ്ച്ചകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ പലപ്പോഴും അദ്ദേഹം ഇന്ത്യയുടെ രക്ഷകനായിട്ടുണ്ട്. എം.എസ്.കെ പ്രസാദ് പറഞ്ഞു.

രഹാനെ ശക്തമായി തിരിച്ചെത്തും. അദ്ദേഹമൊരു മികച്ച ടീം പ്ലേയറാണ്. എല്ലാവരും ഒരുപാട് ഇഷ്‌ടപ്പെടുന്ന താരം. വിരാട് കോഹ്‌ലിക്ക് വലിയ ഇന്നിങ്സ് കളിക്കാൻ കഴിയാത്ത അവസരങ്ങളിൽ രഹാനെ രക്ഷകനായിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു. അതേസമയം ഇന്ത്യൻ ടീം. ഇംഗ്ലണ്ടിൽ ക്വാറന്റീന്‍ പൂർത്തിയാക്കിയ ശേഷം താരങ്ങൾ പരിശീലനം തുടങ്ങിക്കഴിഞ്ഞു.


TAGS :

Next Story