Quantcast

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യപ്രതിഫലം: ചരിത്ര തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ്‌

തുല്യവേതനം കൂടാതെ ഈ കരാറിലൂടെ പ്രൊഫഷണൽ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന യാത്ര, താമസം, പരിശീലന അന്തരീക്ഷം തുടങ്ങിയവയും അതേപടി വനിതാ താരങ്ങൾക്കും ലഭ്യമാകും

MediaOne Logo

Web Desk

  • Updated:

    2022-07-05 09:20:29.0

Published:

5 July 2022 9:18 AM GMT

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യപ്രതിഫലം: ചരിത്ര തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ്‌
X

വെല്ലിങ്ടണ്‍: പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്‌പോര്‍ട്‌സ് ഗവേണിങ് ബോഡിയും തമ്മില്‍ ഒപ്പുവച്ചു. എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും.

ഓഗസ്‌റ്റ്‌ ഒന്ന് മുതൽ ഈ കരാർ നിലവിൽ വരും. തുല്യവേതനം കൂടാതെ ഈ കരാറിലൂടെ പ്രൊഫഷണൽ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന യാത്ര, താമസം, പരിശീലന അന്തരീക്ഷം തുടങ്ങിയവയും അതേപടി വനിതാ താരങ്ങൾക്കും ലഭ്യമാകും. തങ്ങളുടെ കായിക രംഗത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കരാറാണിതെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് സിഇഒ ഡേവിഡ് വൈറ്റ് പ്രതികരിച്ചു.

ആറ് പ്രധാന ക്രിക്കറ്റ് അസോസിയേഷനുകളാണ് കളിക്കാരുടെ സംഘടനയുമായി കരാറില്‍ എത്തിയത്. ഇത്തരമൊരു സുപ്രധാന കരാറില്‍ എത്തിയതിന് കളിക്കാര്‍ക്കും മേജര്‍ അസോസിയേഷനുകള്‍ക്കും നന്ദി അറിയിക്കുന്നതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഭാവിക്കും കരാര്‍ നിര്‍ണായകമാണ്. വനിതാ ക്രിക്കറ്റിന്റെ കൂടുതല്‍ പ്രചാരണത്തിനും ഇതു വഴിവയ്ക്കും അദ്ദേഹം വ്യക്തമാക്കി.

കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. ഇത് പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ ബാധകമായിരിക്കും.

Summary- New Zealand Cricket's New Agreement to Offer Equal Pay for Men and Women Cricketers

TAGS :

Next Story