Quantcast

ഇന്ത്യക്കെതിരെ 21 അംഗ വമ്പൻ ടീമുമായി ദക്ഷിണാഫ്രിക്ക

കഗിസോ റബാദ, ക്വിന്റൺ ഡി കോക്ക് ഉൾപ്പെടെ പ്രമുഖരെല്ലാം ടീമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. പാതിവഴിയിൽ നിർത്തിയ നെതർലാൻഡ് പരമ്പരയിൽ ഇവർക്ക് വിശ്രമം അനുവദിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    7 Dec 2021 9:38 AM GMT

ഇന്ത്യക്കെതിരെ 21 അംഗ വമ്പൻ ടീമുമായി ദക്ഷിണാഫ്രിക്ക
X

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. 2019ൽ അവസാനമായി ടെസ്റ്റ് കളിച്ച ഡ്യുവാനെ ഒലിവിയറെ ടീമിലേക്ക് വിളിച്ചതുൾപ്പെടെ 21 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഗിസോ റബാദ, ക്വിന്റൺ ഡി കോക്ക് ഉൾപ്പെടെ പ്രമുഖരെല്ലാം ടീമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. പാതിവഴിയിൽ നിർത്തിയ നെതർലാൻഡ് പരമ്പരയിൽ ഇവർക്ക് വിശ്രമം അനുവദിച്ചിരുന്നു.

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ പരമ്പരയാണ് ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്നത്. സ്വന്തം നാട്ടിലാണ് എന്നതിനാൽ ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങിയ ഒരുപിടി താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. 2017ലെ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം 10 മത്സരങ്ങളാണ് ഒലിവിയർ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുള്ളത്. തുടർന്ന് കൊൽപാക് കരാറിലൂടെ ഇംഗ്ലണ്ടില്‍ ക്ലബ്ബിന് വേണ്ടി കളിക്കുകയായിരുന്നു. ഈ വർഷം കരാർ അവസാനിച്ചു. തുടർന്നാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്കായി വീണ്ടും കളിക്കുന്നത്.

അടുത്തിടെ നടന്ന ഫ്രാഞ്ചൈസി പരമ്പരയിൽ 28 വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ ഫോമിലാണ് ഒലിവിയർ. 95 റൺസ് വഴങ്ങി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയതാണ് ശ്രദ്ധേയം. റയാൻ റികെൽട്ടൺ, സിസന്ദ മഗാല എന്നിവരാണ് പുതുമുഖങ്ങൾ. ഈ രണ്ട് താരങ്ങളും അടുത്തിടെ നടന്ന മത്സരങ്ങളിൽ മികച്ച ഫോമിലാണ്. ഡീൻ എൽഗർ നയിക്കുന്ന ടീമിൽ തെമ്പ ബാവുമയാണ് ഉപനായകൻ. ഈ മാസം 26 മുതലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ്-ഏകദിന പരമ്പരയാണ് കളിക്കാനുള്ളത്. സെഞ്ചൂറിയൻ, ജൊഹന്നാസ്ബർഗ്, കേപ് ടൗൺ എന്നിവിടങ്ങളിലാണ് ടെസ്റ്റ് മത്സരങ്ങൾ. ന്യൂസിലാൻഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം ഉജ്വലഫോമിലാണ്.

ടിം ഇങ്ങനെ: ഡീൻ എൽഗർ(നായകൻ), തെമ്പ ബാവുമ, ക്വിന്റൺ ഡി കോക്ക്, കാഗിസോ റബാദ, സാറെൽ എർവീ, ബ്യൂറൻ ഹെൻറിക്‌സ്, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ലുങ്കി എൻങ്കിഡി, എയ്ഡൻ മാർക്രം, വിയാൻ മൾഡർ, ആൻറിച്ച് നോർത്ത്‌ജെ, കീഗൻ പീറ്റേഴ്‌സൺ, റസി വാൻ ഡെർ ഡസൻ, കെയിൽ വെരെയ്‌നെ,മാർകോ ജാൻസെൻ, ഗ്ലെൻറ്റൺ സ്റ്റർമാർമാൻ, റയാൻ റികെൽട്ടൺ, ഡ്യുവാനെ ഒലിവിയർ, പ്രെനെലാൻ സബ്രെയിൻ

TAGS :

Next Story