Quantcast

ലോക ചാമ്പ്യൻമാരാക്കിയ ക്യാപ്റ്റൻമാർക്ക് ആദരം; രോഹിത് ശർമക്കും ഹർമൻപ്രീതിനും പത്മശ്രീ

ടി20 ലോകകപ്പിന് പുറമെ ഐസിസി ചാമ്പ്യൻസ് ട്രോഫിയും രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു

MediaOne Logo

Sports Desk

  • Published:

    25 Jan 2026 7:50 PM IST

Honor to the captains who made us world champions; Rohit Sharma and Harmanpreet awarded Padma Shri
X

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്കും വുമൺസ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനും പത്മശ്രീ പുരസ്‌കാരം. പോയ വർഷം ഐസിസി കിരീടങ്ങൾ ഇന്ത്യയിലെത്തിച്ച ക്യാപ്റ്റൻമാരാണ് ഇരുവരും. രോഹിതിന് കിഴീൽ 2024ൽ ടി20 ലോകകപ്പ് നേടിയതിന് പുറമെ പോയവർഷം ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ മുത്തമിട്ടിരുന്നു. ശേഷം ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് മാറിയ 38 കാരൻ നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.

കഴിഞ്ഞ വർഷത്തെ വനിതാ ഏകദിന ലോകകപ്പ് നേട്ടമാണ് ഹർമൻ പ്രീത് കൗറിനെ ശ്രദ്ധേയയാക്കിയത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യയെ നിലവിൽ മൂന്ന് ഫോർമാറ്റിലും നയിക്കുന്നത് 36 കാരിയാണ്.

കായിക രംഗത്തുനിന്നുള്ള മറ്റു പത്മ ജേതാക്കൾ

വിജയ് അമൃത് രാജ് (ടെന്നീസ്, പത്മഭൂഷൻ). ബൽദേവ് സിങ്( വനിതാ ഹോക്കി കോച്ച്, പത്മശ്രീ), കെ പജനിവേൽ(പത്മശ്രീ), പ്രവീൺകുമാർ(ക്രിക്കറ്റ്, പത്മശ്രീ), സവിത പുനിയ (പത്മശ്രീ)

TAGS :

Next Story