Quantcast

81 പന്തിൽ സെഞ്ച്വറി, അടുത്ത 100 റൺസ് 48 പന്തിൽ; ഇംഗ്ലണ്ടിൽ തീമഴയായി പൃഥ്വി ഷാ

ഷാ 28 ഫോറുകളും 11 സിക്‌സുമടക്കമാണ് ഇരട്ട സെഞ്ച്വറി കണ്ടെത്തിയത്

MediaOne Logo

Sports Desk

  • Updated:

    2023-08-10 07:59:03.0

Published:

10 Aug 2023 6:00 AM GMT

Prithvi Shah scored a double century for Northamptonshire against Somerset in the Royal London One Day Cup tournament in England.
X

വെടിക്കെട്ട് ഇരട്ട സെഞ്ച്വറിയടിച്ച് ക്രീസിൽ തീമഴയായി ഇന്ത്യൻ ബാറ്റർ പൃഥ്വി ഷാ. ഇംഗ്ലണ്ടിൽ റോയൽ ലണ്ടൻ ഏകദിന കപ്പ് ടൂർണമെന്റിൽ ബുധനാഴ്ച സോമർസെറ്റിനെതിരെ നോർത്താംപ്ടൺഷയറിനായാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിയത്. 153 പന്തിൽ നിന്ന് 244 റൺസാണ് താരം അടിച്ചുകൂട്ടിയത്. 81 പന്തിൽ സെഞ്ച്വറി നേടിയ താരം അടുത്ത നൂറു റൺസ് കേവലം 48 പന്തിൽ നിന്നാണ് നേടിയത്. 129 പന്തിൽ നിന്ന് ഇരട്ട സെഞ്ച്വറി കണ്ടെത്തുകയായിരുന്നു 23കാരൻ.

ടൂർണമെൻറിൽ ചേതേശ്വർ പൂജാരയ്ക്ക് ശേഷം 150ലേറെ റൺസ് നേടുന്ന ഇന്ത്യയ്ക്കാരനായും പൃഥ്വി ഷാ മാറി. ടൂർണമെൻറ് ചരിത്രത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം മാത്രമാണ് പൃഥി ഷാ. റോയൽ വൺഡേ കപ്പിലെ ഏറ്റവും ഉയർന്ന സ്‌കോറും ഇതോടെ പൃഥി ഷായുടെ പേരിലായിരിക്കുകയാണ്.

ടൂർണമെൻറിൽ ആദ്യമായി കളിക്കുന്ന ഷാ 28 ഫോറുകളും 11 സിക്‌സുമടക്കമാണ് ഇരട്ട സെഞ്ച്വറി കണ്ടെത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ താരത്തിന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയാണിത്. നേരത്തെ 2021 ഫെബ്രുവരിയിൽ വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ മുംബൈക്കായി ഷാ 227 റൺസ് നേടിയിരുന്നു. നിലവിൽ ലിസ്റ്റ് എ ക്രിക്കറ്റിൽ ഒമ്പത് സെഞ്ച്വറികളാണ് താരം അടിച്ചിട്ടുള്ളത്. വിജയ് ഹസാരെ ട്രോഫിയുടെ 202021 സീസണിൽ മുംബൈക്കായി നേടിയ 165 റൺസാണ് ആദ്യ സെഞ്ച്വറി നേട്ടം.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പേരിലാണ്. മൂന്നു ഇരട്ട സെഞ്ച്വറികളാണ് ഹിറ്റ്മാൻ അടിച്ചിട്ടുള്ളത്. പൃഥ്വി ഷാക്ക് പുറമേ അലി ബ്രോൺ, ട്രാവിസ് ഹെഡ് എന്നിവർ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിലെ മത്സരത്തിൽ പൃഥ്വി ഷായുടെ ഇരട്ട സെഞ്ച്വറി മികവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 415 റൺസ് നേടിയ നോർത്താംപ്ടൺഷയർ 87 റൺസിന് സോമർസെറ്റിനെ പരാജയപ്പെടുത്തി.

വളരെ മികച്ച രീതിയിൽ ഇന്ത്യൻ ദേശീയ ടീമിൽ ഇടം പിടിച്ച പൃഥ്വി ഷാ പിന്നീട് മോശം ഫോമിനെ തുടർന്ന് പുറത്താകുകയായിരുന്നു. 2021 ജൂലൈയിൽ നടന്ന ഇന്ത്യയുടെ ശ്രീലങ്കൻ ടൂറിലാണ് അവസാനമായി കളിച്ചത്. ന്യൂസിലാൻഡിനെതിരെ ഈ വർഷം നടന്ന ടി20 പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നുവെങ്കിലും വിൻഡീസ് പര്യടനത്തിൽ ഉൾപ്പെട്ടില്ല. 56 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി താരം 2687 റൺസ് നേടിയിട്ടുണ്ട്. 51.67 ആണ് ശരാശരി.

Prithvi Shah scored a double century for Northamptonshire against Somerset in the Royal London One Day Cup tournament in England.

TAGS :

Next Story