Quantcast

ഫോമിലെത്തിയിട്ടും അവസരം ലഭിച്ചില്ല; അതൃപ്തി പ്രകടമാക്കി പൃഥ്വി ഷാ

സായ് ബാബയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ' നിങ്ങള്‍ എല്ലാം കാണുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'വെന്നായിരുന്നു പൃഥ്വി ഷായുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

MediaOne Logo

Web Desk

  • Published:

    1 Nov 2022 12:37 PM GMT

ഫോമിലെത്തിയിട്ടും അവസരം ലഭിച്ചില്ല; അതൃപ്തി പ്രകടമാക്കി പൃഥ്വി ഷാ
X

മുംബൈ: ന്യൂസിലാൻഡ്- ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടം ലഭിക്കാത്തതില്‍ അതൃപ്തി പ്രകടമാക്കി പൃഥ്വി ഷാ. സായ് ബാബയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ' നിങ്ങള്‍ എല്ലാം കാണുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'വെന്നായിരുന്നു പൃഥ്വി ഷായുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

നായകന്‍ രോഹിത് ശര്‍മക്കും ഫോം ഇല്ലാത്ത ലോകേഷ് രാഹുലിനും വിശ്രമം അനുവദിച്ചപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ പൃഥ്വി ഷാക്ക് അവസരം നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നതാല്‍ ശുഭ്മാന്‍ ഗില്ലിനെയും ഇഷാന്‍ കിഷനെയുമാണ് സെലക്ടര്‍മാര്‍ ഓപ്പണര്‍മാരായി നിലനിര്‍ത്തിയത്.

അതേസമയം പൃഥ്വി ഷായെ ഉള്‍പ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയും രംഗത്ത് എത്തി. ഭാവിയില്‍ അദ്ദേഹത്തെ പരിഗണിക്കുമെന്നായിരുന്നു ചേതന്‍ ശര്‍മയുടെ പ്രതികരണം.

'പൃഥ്വിയുടെ ഭാഗത്ത് തെറ്റൊന്നുമില്ല, എന്നാല്‍ നിലവില്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ട കളിക്കാര്‍ക്ക് മതിയായ അവസരം നല്‍കേണ്ടതിനാലാണ് പൃഥ്വിയെ ഒഴിവാക്കിയത്. തീര്‍ച്ചയായും അദ്ദേഹത്തിനും അവസരം ലഭിക്കും. പൃഥ്വിയുമായി സെലക്ടര്‍മാര്‍ നിരന്തര സമ്പര്‍ക്കത്തിലാണ്- ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലാണ് പൃഥ്വി ഷാ. ഏഴ് മത്സരങ്ങളില്‍ നിന്നായി 285 റണ്‍സാണ് താരം നേടിയിരുന്നത്.

ഹാര്‍ദിക് പാണ്ഡ്യയാണ് ന്യൂസീലന്‍ഡിനെതിരേ ട്വന്റി 20 ടീമിനെ നയിക്കുന്നത്. റിഷഭ് പന്താണ് ഉപനായകന്‍. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പ് ഫൈനലിനു ശേഷം അഞ്ചു ദിവസം കഴിഞ്ഞ് നവംബര്‍ 18-ന് വെല്ലിങ്ടണിലാണ് പരമ്പരയിലെ ആദ്യ മത്സരം.

TAGS :

Next Story