Quantcast

'സെഞ്ച്വറികൾ മാത്രമേ നേട്ടമായി നിങ്ങൾ കാണുന്നുള്ളൂ, മികച്ച ഇന്നിങ്‌സുകൾ ശ്രദ്ധിക്കാറില്ല'; കോഹ്ലിയെ പിന്തുണച്ച് ദ്രാവിഡ്

2019 നവംബറിൽ കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെയാണ് അവസാനമായി കോഹ്‌ലി സെഞ്ച്വറി നേടിയത്

MediaOne Logo

Web Desk

  • Updated:

    2022-06-30 15:23:58.0

Published:

30 Jun 2022 1:19 PM GMT

സെഞ്ച്വറികൾ മാത്രമേ നേട്ടമായി നിങ്ങൾ കാണുന്നുള്ളൂ, മികച്ച ഇന്നിങ്‌സുകൾ ശ്രദ്ധിക്കാറില്ല; കോഹ്ലിയെ പിന്തുണച്ച് ദ്രാവിഡ്
X

ബിർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം നാളെ തുടങ്ങാനിരിക്കെ ഇന്ത്യൻ ടീം മുൻ നായകൻ വിരാട് കോഹ്‌ലിയെ പിന്തുണച്ച് കോച്ച് രാഹുൽ ദ്രാവിഡ്. 'വിരാട് കോഹ്‌ലി സെഞ്ച്വറി നേടാത്തതിനെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല. കോഹ്‌ലി ലോകോത്തര താരമാണ്, അദ്ദേഹം ഇതുവരെ പുറത്തെടുത്ത പ്രകടനങ്ങളെല്ലാം പരിഗണിക്കാതെയാണ് അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത്', ദ്രാവിഡ് പറഞ്ഞു.

ആരും പ്രചോദനം നൽകാത്തത് കൊണ്ടല്ല കോഹ്‌ലി സെഞ്ച്വറി നേടാത്തത്. അദ്ദേഹം മികച്ച ഇന്നിങ്‌സുകൾ കാഴ്ചവെക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്. സെഞ്ച്വറികൾ മാത്രം നേട്ടമായി നമ്മൾ കാണുന്നതാണ് പ്രശ്‌നം. മത്സരം ജയിപ്പിക്കുന്ന ഏത് ഇന്നിങ്‌സും മികച്ച ഇന്നിങ്‌സുകളായി കാണാൻ ശ്രമിക്കണമെന്നും ദ്രാവിഡ് പറഞ്ഞു.

രാജ്യാന്തര മത്സരങ്ങളും ഐപിഎൽ മത്സരങ്ങളും ഉൾപ്പടെ 100 ലേറെ മത്സരങ്ങൾ കളിച്ചിട്ടും 2019 ന് ശേഷം കോഹ്‌ലിക്ക് ഇതുവരെ സെഞ്ച്വറി നേടാൻ സാധിച്ചിരുന്നില്ല. 2019 നവംബറിൽ കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെയാണ് അവസാനമായി കോഹ്‌ലി സെഞ്ച്വറി നേടിയത്.

അതേസമയം, കോവിഡ് കാരണം നീട്ടിവെച്ച പരമ്പരയിലെ അവസാന മത്സരമാണ് ബിർമിങ്ഹാമിൽ നടക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ജയിച്ചാലുമത് ചരിത്രവിജയമാകും. എന്നാൽ, ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കാൻ സാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ. പകരക്കാരനായി മായങ്ക് അഗർവാളിനെ ടീമിലേക്ക് വിളിക്കുകയും ചെയ്തു.രോഹിത്തിന്റെ അസാന്നിധ്യത്തിൽ ഇന്ത്യൻ ടെസ്റ്റ് ഉപനായകനായ ജസ്പ്രീത് ബുംറ തന്നെയാവും ടീമിനെ നയിക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Rahul Dravid Backs Virat Kohli On Century Drought, Says With Him, It Is Not Lack Of Motivation Or Desire

TAGS :

Next Story