ദ്രാവിഡിനെ താല്‍ക്കാലിക പരിശീലകനാക്കാന്‍ ബിസിസിഐ നീക്കം

പുതിയ പരിശീലകനെ നിയമിക്കാന്‍ കാലതാമസമെടുക്കുന്ന സാഹചര്യത്തിലാണ് ദ്രാവിഡിനോട് താല്‍ക്കാലിക ചുമതലയേല്‍ക്കാന്‍ ബിസിസിഐ ആവശ്യപ്പെടാനൊരുങ്ങുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-10-15 03:29:53.0

Published:

15 Oct 2021 3:19 AM GMT

ദ്രാവിഡിനെ താല്‍ക്കാലിക പരിശീലകനാക്കാന്‍ ബിസിസിഐ നീക്കം
X

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ താല്‍ക്കാലിക പരിശീലകനായി നിയമിക്കാനൊരുങ്ങി ബിസിസിഐ. താരത്തിന്റെ അഭിപ്രായം ബിസിസിഐ തേടും. ഈ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നതോടെയാണ് പുതിയ പരിശീലകനു വേണ്ടി തിരക്കിട്ട ചര്‍ച്ചകള്‍ ബിസിസിഐ ആരംഭിച്ചത്.

നേരത്തെ ടീമിന്റെ മുഖ്യ പരിശീലകനാവാനുള്ള ഓഫറുമായി ബിസിസിഐ ദ്രാവിഡിനെ സമീപിച്ചിരുന്നെങ്കിലും താരം നിരസിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ടി20 ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് ന്യൂസീലാന്‍ഡിനെതിരെ പരമ്പരയുണ്ട്. ഈ പരമ്പരയില്‍ താല്‍ക്കാലിക പരിശീലകനെ നിയമിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. പുതിയ പരിശീലകനെ നിയമിക്കാന്‍ കാലതാമസമെടുക്കുന്ന സാഹചര്യത്തിലാണ് ദ്രാവിഡിനോട് താത്ക്കാലിക ചുമതലയേല്‍ക്കാന്‍ ബിസിസിഐ ആവശ്യപ്പെടാനൊരുങ്ങുന്നത്. 48 കാരനായ ദ്രാവിഡിന് നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയോടപ്പം ഇന്ത്യന്‍ അണ്ടര്‍ -19, ഇന്ത്യന്‍ എ ടീമിന്റെ ചുമതലയുമുണ്ട്.

വിദേശ പരിശീലകരെ നിയമിക്കാന്‍ ബിസിസിഐക്ക് പദ്ധതി ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്കാരനെ തന്നെ പരിശീലകനായി മതിയെന്നാണ് ബോര്‍ഡിന്‍റെ ഇപ്പോഴത്തെ നിലപാട്. ടീമിന്റെ മുന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയെ ബിസിസിഐ സമീപിച്ചിരുന്നു. എന്നാല്‍ കുംബ്ലെ പരിശീലകനായി തിരിച്ചുവരാനില്ലെന്ന് ബോര്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

TAGS :

Next Story