മക്കല്ലത്തിന് പകരം ദ്രാവിഡ് ; ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനത്തേക്കുള്ള ലിസ്റ്റിൽ പ്രമുഖരും

ലണ്ടൻ : ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെ പരിഗണിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബ്രണ്ടൻ മക്കല്ലത്തെ പുറത്താക്കിയ വിടവിലേക്കാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പകരക്കാരെ തേടുന്നത്. മുൻ ഇംഗ്ലീഷ് പരിശീലകൻ ആൻഡി ഫ്ലവർ, മുൻ സ്പിന്നർ റിച്ചാഡ് ഡൗസൺ തുടങ്ങിയവരും ലിസ്റ്റിലുണ്ട്.
മക്കല്ലത്തിന് കീഴിലെ നാല് വർഷക്കാലയളവിൽ 49 ടെസ്റ്റുകളാണ് ഇംഗ്ലണ്ട് കളിച്ചിട്ടുള്ളത്. ഇതിൽ 27 എണ്ണം ജയിച്ചപ്പോൾ 20 എണ്ണത്തിൽ പരാജയപ്പെട്ടു. സ്വന്തം നാട്ടിൽ കളിച്ച 28 മത്സരങ്ങളിൽ 18 എണ്ണവും ജയിക്കാനായത് മക്കല്ലത്തിന് ഗുണം ചെയ്തു. എന്നാൽ അവസാന രണ്ട് പരമ്പരയും കൈവിട്ടതാണ് പുറത്താക്കലിന് കാരണം. വൈറ്റ് ബോൾ ഫോർമാറ്റുകളിൽ മക്കല്ലം പരിശീലകനായി തുടരുമെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

