Quantcast

'സഞ്ജു ആർ.ആർ.ആറിനേക്കാൾ വലിയവൻ'; വിവാദ ട്വീറ്റിൽ മാപ്പു പറഞ്ഞ് രാജസ്ഥാൻ

SSS അഥവാ സ്‌കിപ്പർ സഞ്ജു സാംസന്റെ ബാറ്റിംഗ് ആർ.ആർ.ആർ സിനിമയേക്കാൾ മഹത്തരമെന്നായിരുന്നു രാജസ്ഥാന്റെ ട്വീറ്റ്

MediaOne Logo

Sports Desk

  • Published:

    9 May 2023 9:04 AM GMT

Sanju is bigger than RR; Rajasthan apologizes for controversial tweet
X

ഐ.പി.എല്ലിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജസ്ഥാൻ റോയൽസിന് കഷ്ടകാലമാണ്. തൊട്ടതെല്ലാം പിഴക്കുകയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും അവർ പരാജയപ്പെട്ടു. ചെന്നൈയോട് മാത്രമാണ് വിജയിക്കാനായത്. ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ വൻസ്‌കോർ നേടിയിട്ടും ടീം ഹൈദരാബാദിനോട് തോറ്റു. 215 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ സൺറൈസേഴ്‌സ് മറികടക്കുകയായിരുന്നു. ഈ മത്സരം നടന്ന മെയ് ഏഴിന് രാജസ്ഥാൻ ട്വിറ്ററിൽ കുറിച്ച ഒരു കുറിപ്പിന്റെ പേരിൽ അവർ മാപ്പു പറഞ്ഞിരിക്കുകയാണ്.

SSS അഥവാ സ്‌കിപ്പർ സഞ്ജു സാംസന്റെ ബാറ്റിംഗ് ആർ.ആർ.ആർ സിനിമയേക്കാൾ മഹത്തരമെന്നായിരുന്നു രാജസ്ഥാന്റെ ട്വീറ്റ്. എന്നാൽ മത്സരത്തിൽ പരാജയപ്പെടുകയും ട്വീറ്റ് ഏറെ വിമർശിക്കപ്പെടുകയും ചെയ്തു. മത്സരത്തിൽ വിജയിച്ചതോടെ അംപയർ നോബോൾ വിളിക്കുന്ന ചിത്രവുമായി സൺറൈസേഴ്‌സ് വിവാദ ട്വീറ്റിനോട് പ്രതികരിച്ചു. ഇതോടെ മെയ് എട്ടിന് അവർ മാപ്പ് പറഞ്ഞു. ഈ സിനിമ ലോക ശ്രദ്ധ നേടിയതാണ്, അതിനാൽ ഞങ്ങൾ മാപ്പു പറയേണ്ടതാണെന്ന് രാജസ്ഥാൻ ട്വിറ്ററിൽ കുറിച്ചു.

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ സന്ദീപ് ശർമ എറിഞ്ഞ അവസാന പന്ത് നോബോൾ ആയിരുന്നു. തുടർന്ന് ലഭിച്ച ഫ്രീഹിറ്റിൽ അബ്ദുസ്സമദ് സിക്‌സർ നേടി ടീമിനെ വിജയിപ്പിക്കുകയായിരുന്നു. നിലവിൽ പോയിൻറ് പട്ടികയിൽ നാലാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. പ്ലേ ഓഫിലേക്ക് മുന്നേറാൻ ഇനിയുള്ള മത്സരങ്ങളിൽ ടീമിന് വിജയം അനിവാര്യമാണ്. ഇതുവരെ നടന്ന 11 മത്സരങ്ങളിൽ അഞ്ച് ജയവും ആറു തോൽവിയുമാണ് ടീമിന്റെ സമ്പാദ്യം.

ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിന് 16 പോയിൻറാണുള്ളത്. 13 പോയിൻറുമായി സി.എസ്.കെ രണ്ടാമതും 11 പോയിൻറുമായി ലഖ്‌നൗ മൂന്നാമതുമുണ്ട്. രാജസ്ഥാനൊപ്പം നാലു ടീമുകൾക്ക് കൂടി 10 പോയിൻറുണ്ട്. കൊൽക്കത്ത, ആർ.സി.ബി, പഞ്ചാബ് കിംഗസ്, മുംബൈ ഇന്ത്യൻസ് എന്നിവയാണ് ഈ ടീമുകൾ. എന്നാൽ റൺറേറ്റിൽ രാജസ്ഥാൻ ഈ ടീമുകളേക്കാൾ മുമ്പിലാണ്.

'Sanju is bigger than RRR'; Rajasthan apologizes for controversial tweet

TAGS :

Next Story