Quantcast

'ബുംറയെ ഫോറോ സിക്‌സറോ പറത്തി വരവേൽക്കും'; പ്രതികരണവുമായി ആർസിബി താരം

ചെറിയ ഇടവേളക്ക് ശേഷമാണ് ബുംറ വീണ്ടും കളത്തിലിറങ്ങാനൊരുങ്ങുന്നത്

MediaOne Logo

Sports Desk

  • Published:

    7 April 2025 5:24 PM IST

I will welcome Bumrah with a four or a six; RCB player responds
X

ബെംഗളൂരു: ഐപിഎൽ 18ാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി കളിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ബുംറ കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകതൾ. ഇപ്പോഴിതാ ഇന്ത്യൻ പേസറുടെ മടങ്ങിവരവിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആർസിബി ബാറ്റർ ടിം ഡേവിഡ്. ബുംറയുടെ ആദ്യ പന്തിൽ ഫോറോ സിക്‌സറോ പറത്തി തുടങ്ങാനാകുമെന്ന പ്രതീക്ഷ ഓസീസ് താരം പങ്കുവെച്ചു. ടൂർണമെന്റിൽ മുന്നേറണമെങ്കിൽ മികച്ച ടീമുകളെയും താരങ്ങളെയും പരാജയപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ബുംറ മികച്ച ബൗളറാണ്. അദ്ദേഹത്തിന്റെ വരവ് മത്സരം കടുപ്പമേറിയതാക്കും. എന്നാൽ ബുംറയുടെ ആദ്യപന്തുതന്നെ സിക്‌സറോ ഫോറോ നേടാനാകണം. ആരു ബാറ്റുചെയ്താലും ഇതാകും ലക്ഷ്യം' -മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ടിം ഡേവിഡ് പറഞ്ഞു.

ആസ്‌ത്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെയേറ്റ പരിക്കിനെ തുടർന്ന് ദീർഘകാലം താരം കളത്തിന് പുറത്തായിരുന്ന ബുംറ ചാമ്പ്യൻസ് ട്രോഫിയിലും കളത്തിലിറങ്ങിയിരുന്നില്ല. ഐപിഎല്ലിൽ മോശം തുടക്കത്തിലുള്ള മുൻ ചാമ്പ്യൻമാർക്ക് താരത്തിന്റെ വരവ് പ്രതീക്ഷ നൽകുന്നതാണ്.

TAGS :

Next Story