Quantcast

'വലതു കാൽ മുറിച്ച് മാറ്റേണ്ടിവരുമോയെന്ന് ആശങ്കപ്പെട്ടു'; ജീവിതത്തിലെ പ്രതിസന്ധി കാലം ഓർത്തെടുത്ത് ഋഷഭ് പന്ത്

കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലും വിശ്രമത്തിലുമായതിനാൽ ലോകകപ്പ് ഉൾപ്പെടെ പ്രധാന മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമായി.

MediaOne Logo

Web Desk

  • Published:

    2 Feb 2024 9:20 AM GMT

വലതു കാൽ മുറിച്ച് മാറ്റേണ്ടിവരുമോയെന്ന് ആശങ്കപ്പെട്ടു; ജീവിതത്തിലെ പ്രതിസന്ധി കാലം ഓർത്തെടുത്ത് ഋഷഭ് പന്ത്
X

ന്യൂഡൽഹി: വാഹനാപകടത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി ചികിത്സയിലും വിശ്രമത്തിലുമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത്. 2022 ഡിസംബറിൽ നടന്ന അപകടത്തിൽ വലതുകാൽമുട്ടിനും നെറ്റിക്കും ഗുരുതരപരിക്കേറ്റിരുന്നു. നീണ്ടകാല ചികിത്സക്ക് ശേഷം തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ് 26കാരൻ.

അപകടശേഷം താൻ അനുഭവിച്ച കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഋഷഭ് പന്ത്. 'അപകടത്തിൽ പെട്ടപ്പോൾ ഞരമ്പുകൾക്ക് എന്തെങ്കിലും തകരാർ സംഭവിച്ചിരുന്നെങ്കിൽ കാൽ മുറിച്ചുമാറ്റേണ്ടി വരുമായിരുന്നു. ഇക്കാര്യത്തിൽ ഞാൻ വളരെയേറെ ഭയപ്പെട്ടു. അപകടസമയം വളഞ്ഞ കാൽ നേരെയാക്കി നിർത്താനാണ് ആദ്യം ആവശ്യപ്പെട്ടത്. അത്രയ്ക്കും കഠിനമായിരുന്നു വേദന- പന്ത് വെളിപ്പെടുത്തി.

2022 ഡിസംബർ 30നാണ് ഡൽഹിയിൽ നിന്ന് സ്വന്തമായി കാറോടിച്ച് പോകുന്നതിനിടെ പന്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. കാറിന് തീ പിടിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് പുറത്ത് കടക്കാനായതിനാലാണ് പന്തിന് രക്ഷപ്പെടാനായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത് മുംബൈയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലും വിശ്രമത്തിലുമായതിനാൽ ലോകകപ്പ് ഉൾപ്പെടെ പ്രധാന മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമായി. അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഐപിഎലിൽ ഡൽഹി കാപ്പിറ്റൽസിനായി താരം കളിച്ചേക്കും. ചികിത്സക്കിടെ സഹതാരങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ചും താരം വാചാലനായി.

TAGS :

Next Story