Quantcast

പേസറെ സ്പിന്നറാക്കി ഇംഗ്ലണ്ട്: അന്തംവിട്ട് ആരാധകര്‍

ആഷസ് രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു കാണികളെ അന്പരപ്പിച്ചുകൊണ്ടുള്ള റോബിന്‍സണിന്റെ സ്പിന്‍ ബൗളിങ് പ്രകടനം.

MediaOne Logo

Web Desk

  • Published:

    19 Dec 2021 1:25 PM GMT

പേസറെ സ്പിന്നറാക്കി ഇംഗ്ലണ്ട്: അന്തംവിട്ട് ആരാധകര്‍
X

കൊടുംഫാസ്റ്റ് ബൗളറായ ഒലിറോബിന്‍സണ്‍ സ്പിന്‍ എറിഞ്ഞു. അതും ആഷസ് ടെസ്റ്റില്‍. ആഷസ് രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു കാണികളെ അന്പരപ്പിച്ചുകൊണ്ടുള്ള റോബിന്‍സണിന്റെ സ്പിന്‍ ബൗളിങ് പ്രകടനം. ഓവറിൽ വെറും രണ്ട് റൺസ് മാത്രം വിട്ടുനൽകിയ താരം തനിക്ക് ഓഫ് സ്പിന്നും ആവശ്യത്തിന് വഴങ്ങുമെന്ന് തെളിയിച്ചു.

അതുവരെ തന്റെ വേഗം കൂടിയ പന്തുകൾ കൊണ്ട് മത്സരത്തിൽ മികവ് കാണിച്ചിരുന്ന താരത്തിന്റെ ഈ അപ്രതീക്ഷിത ബൗളിംഗ് മാറ്റം ആരാധകരിൽ ആദ്യം അമ്പരപ്പ് പടർത്തിയെങ്കിലും വൈകാതെ അവർ ഇത് ഏറ്റെടുക്കുകയായിരുന്നു. അഡ്‌ലെയ്ഡ് ഓവലിലെ പിച്ചില്‍ നിന്ന് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന് ലഭിച്ച പിന്തുണ കണ്ടിട്ടായിരിക്കണം ഈ തീരുമാനമെന്നാണ് പറയപ്പെടുന്നത്.

സ്പിന്നര്‍മാരായ ജാക്ക് ലീച്ച്, ഡോം ബെസ്സ് എന്നിവരില്ലാതെയാണ് ഇംഗ്ലണ്ട് അഡെലെയ്ഡ് ടെസ്റ്റിനിറങ്ങിയത്. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിനായി പന്തെറിയാറുള്ള ക്യാപ്റ്റന്‍ ജോ റൂട്ട് പരിക്ക് കാരണം ഫീല്‍ഡിങ്ങിന് ഇറങ്ങുകയും ചെയ്തിരുന്നില്ല. മത്സരത്തിനിടെ മൂന്ന് ഓവര്‍ സ്‌പെല്ലാണ് റോബിന്‍സണ്‍ ഓഫ് സ്പിന്‍ എറിഞ്ഞത്. കരിയറില്‍ ഇതാദ്യമായല്ല റോബിന്‍സണ്‍ ഓഫ് സ്പിന്‍ എറിയുന്നത്. സസെക്‌സിനായി കളിക്കുമ്പോള്‍ 26 ഓവറുകളോളം താരം ഓഫ് സ്പിന്‍ എറിഞ്ഞിട്ടുണ്ട്.

അതേസമയം, പകൽ - രാത്രി മത്സരമായ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ജയത്തിലേക്ക് കുതിക്കുകയാണ്. ടെസ്റ്റിൽ 468 റൺസ് എന്ന പടുകൂറ്റൻ വിജലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന് മുന്നിലേക്ക് വെച്ചുനീട്ടിയിരിക്കുന്നത്. ഓസ്‌ട്രേലിയ ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്.

England pacer Robinson turns off-spinner in 2nd Ashes Test; netizens come up with hilarious reactions

TAGS :

Next Story