Quantcast

ഓൾടൈം ഹിറ്റ്മാൻ ; ഏകദിനത്തിൽ ഏറ്റവുമധികം സിക്സർ നേടുന്ന താരമായി രോഹിത്

MediaOne Logo

Sports Desk

  • Published:

    30 Nov 2025 4:26 PM IST

ഓൾടൈം ഹിറ്റ്മാൻ ; ഏകദിനത്തിൽ ഏറ്റവുമധികം സിക്സർ നേടുന്ന താരമായി രോഹിത്
X

റാഞ്ചി : ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സടിക്കുന്ന താരമായി മാറി രോഹിത് ശർമ. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ നേടിയ മൂന്നാമത്തെ സിക്സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോർഡ് മറികടന്നത്. ഇതോടെ 277 ഏകദിന മത്സരങ്ങളിൽ നിന്ന് 352 സിക്സുകളാണ് രോഹിത് നേടിയത്. 398 മത്സരങ്ങളിൽ നിന്ന് 351 സിക്സുകളായിരുന്നു ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോർഡ്.

ദക്ഷിണാഫ്രിക്കക്കെതിരെ 51 പന്തിൽ 3 സിക്‌സും 5 ഫോറുമടക്കം 57 റൺസാണ് രോഹിത് നേടിയത്. ഏകദിനത്തിൽ താരത്തിന്റെ അറുപതാം അർധ സെഞ്ച്വറിയാണിത്. നാലാം ഓവറിൽ യശസ്വി ജയ്‌സ്വാളിനെ നഷ്ടപ്പെട്ട ഇന്ത്യൻ ഇന്നിങ്‌സ് മികച്ച സ്കോറിലേക്കുയർത്തിയത് രോഹിത് - കോഹ്‌ലി കൂട്ടുക്കെട്ടായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 136 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്.

TAGS :

Next Story