Quantcast

'സത്യത്തിൽ രോഹിത് ഔട്ടോ? കണ്ണ് തുറന്ന് നോക്ക്'; വിവാദം

പന്ത് ബാറ്റിൽ തട്ടുന്നതിന്റെ മുമ്പെ അൾട്രാഎഡ്ജിൽ സിഗ്നലുകൾ വന്നതാണ് വിവാദങ്ങളെ ചൂടുപിടിപ്പിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-05-10 07:13:46.0

Published:

10 May 2022 7:08 AM GMT

സത്യത്തിൽ രോഹിത് ഔട്ടോ? കണ്ണ് തുറന്ന് നോക്ക്; വിവാദം
X

മുംബൈ: കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയുടേത് യഥാർത്ഥത്തിൽ ഔട്ടാണോ? പന്ത് ബാറ്റിൽ തട്ടുന്നതിന്റെ മുമ്പെ അൾട്രാഎഡ്ജിൽ സിഗ്നലുകൾ വന്നതാണ് വിവാദങ്ങളെ ചൂടുപിടിപ്പിക്കുന്നത്.

കൊൽക്കത്തയ്ക്കായി ആദ്യ ഓവർ എറിയാനെത്തിയത് ടിം സൗത്തി. ആ ഓവറിലെ അവസാന പന്ത് വന്നത് ഷോർട്ട് ലെങ്ത് രൂപത്തിൽ. പന്തിനെ പ്രതിരോധിക്കാനായി രോഹിത് ക്രീസിൽ നിന്ന് ഉയർന്ന് ചാടിയെങ്കിലും പിഴച്ചു. പന്ത് രോഹിതിന്റെ തൈ പാഡിൽ തട്ടി നേരെ വിക്കറ്റ് കീപ്പറുടെ അടുത്തേക്ക്. എളുപ്പമല്ലാതിരുന്ന ക്യാച്ച് വിക്കറ്റ് കീപ്പർ ഷെൽഡൺ ജാക്‌സൺ മനോഹരമായി എടുത്തു.

പന്ത് ബാറ്റിൽ തട്ടിയെന്ന ആത്മവിശ്വസത്തിൽ അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ ഔട്ട് വിധിച്ചില്ല. നേരെ മൂന്നാം അമ്പയറുടെ അടുത്തേക്ക്. ഇതിലെ പരിശോധനയിലാണ് പന്ത് ബാറ്റിൽ തട്ടുന്നതിന് മുമ്പെ അൾട്രാ എഡ്ജിലെ സിഗ്നല്‍ ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തു. എന്നാൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങളാണ് ഇതിനെച്ചൊല്ലി നടക്കുന്നത്.

സാങ്കേതിക വിദ്യയുടെ ഗുരുതര പിഴവിനെയും മോശം അംപയറിങ്ങിനെയും വിമർശിച്ച് ആരാധകർ കൂട്ടത്തോടെ രംഗത്തെത്തി. അമ്പയർക്ക് കണ്ണില്ലേ, പന്ത് ബാറ്റിൽ കൊണ്ടോ തുടങ്ങി രൂക്ഷമായ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. എന്തായാലും 3–ാം അംപയറുടെ തീരുമാനത്തിൽ കടുത്ത നീരസത്തോടെയാണു രോഹിത് ഗ്രൗണ്ട് വിട്ടത്. ഐപിഎല്ലിന്റെ പിന്നാലെകൂടിയ അംപയറിങ് വിവാദത്തിന്റെ അവസാനത്തെ ഉദാഹരണമാണിതെന്നും ക്രിക്കറ്റ് പ്രേമികള്‍ വിലയിരുത്തുന്നു.

Summary-Rohit Sharma's controversial dismissal highlights UltraEdge glitch

TAGS :

Next Story