ഫിറ്റ്‌നസ് ടെസ്റ്റിൽ വിജയിച്ച് സഞ്ജു; ഓസീസിനെതിരായ ഏകദിന ടീമിലേക്ക് പരിഗണിച്ചേക്കും

എൻ.സി.എയിൽ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളുമായി മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷമാണ് ഇപ്പോൾ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായത്

MediaOne Logo

Web Desk

  • Published:

    1 Feb 2023 7:16 AM GMT

Sanju passed the fitness test
X

സഞ്ജു സാംസൺ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയിൽ കാൽമുട്ടിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസൺ ഫിറ്റ്‌നസ് ടെസ്റ്റിൽ വിജയിച്ചു. മാർച്ചിൽ ആസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ജനുവരി മൂന്നിന് ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെയാണ് സഞ്ജുവിന്റെ കാൽമുട്ടിന് പരിക്കേറ്റത്. പരമ്പരയിലെ ബാക്കിയുള്ള രണ്ടു ട്വന്റി 20 മത്സരങ്ങളിലും ഏകദിന പരമ്പരയിലും താരത്തിന് കളിക്കാനായില്ല. പരിക്ക് കാരണം ന്യൂസിലൻഡിനെതിരായ പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.

എൻ.സി.എയിൽ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളുമായി മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷമാണ് ഇപ്പോൾ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായത്. ഇന്ത്യയിലെത്തുന്ന ഓസീസ് നാലു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളുമാണ് കളിക്കുന്നത്. ടെസ്റ്റ് മത്സരങ്ങൾ ഫെബ്രുവരി 9 നാണ് ആരംഭിക്കുന്നത്. ഏകദിന മത്സരങ്ങൾ മാർച്ച് 17 നും.

TAGS :

Next Story