Quantcast

'ആദ്യ ദിനം പിങ്ക് ജഴ്‌സി തഴഞ്ഞു, ഇപ്പോൾ ഫൈനലിൽ'; പ്രതികരണവുമായി സഞ്ജുവിന്റെ ഭാര്യ

കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ മികവ് കാണിക്കാൻ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല

MediaOne Logo

Web Desk

  • Published:

    28 May 2022 6:34 PM IST

ആദ്യ ദിനം പിങ്ക് ജഴ്‌സി തഴഞ്ഞു, ഇപ്പോൾ ഫൈനലിൽ; പ്രതികരണവുമായി സഞ്ജുവിന്റെ ഭാര്യ
X

കൊച്ചി: രാജസ്ഥാൻ റോയൽസ് ഫൈനലിൽ കടന്നതിന് പിന്നാലെ പ്രതികരണവുമായി സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത. ഐപിഎൽ സീസണിന്റെ ആദ്യ ദിനം വന്നൊരു പോസ്റ്റർ പങ്കുവെച്ചാണ് ചാരുലതയുടെ വാക്കുകൾ.

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോനിയും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത്തും മുൻപിൽ റൈഡ് ചെയ്യുന്ന പോസ്റ്ററിൽ പിങ്ക് ജഴ്സി കാണുന്നില്ല എന്നത് അത്ഭുതപ്പെടുത്തി. ഐപിഎൽ സീസൺ ആരംഭിക്കുന്നതിന്റെ ആദ്യ ദിനം വന്ന പോസ്റ്റർ പങ്കുവെച്ച് ചാരുലത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഇപ്പോൾ ഫൈനലിൽ എന്നാണ് ചാരുലതയുടെ രണ്ടാമത്തെ ഇൻസ്റ്റഗ്രാം സ്റ്റോറി.

കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ മികവ് കാണിക്കാൻ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ഐപിഎല്ലിന്റെ കലാശപ്പോരിന് യോഗ്യത നേടിയിരിക്കുകയാണ് സഞ്ജുവും ടീമും. ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ ഫൈനലിലേക്കാണ് രാജസ്ഥാൻ റോയൽസ് എത്തിയിരിക്കുന്നത്.

TAGS :

Next Story