Quantcast

സഞ്ജുവിന് മൂന്നാം ഏകദിനത്തിലും അവസരമില്ല: ഇന്ത്യക്ക് ബാറ്റിങ്‌

ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    30 Nov 2022 2:35 AM GMT

സഞ്ജുവിന് മൂന്നാം ഏകദിനത്തിലും അവസരമില്ല: ഇന്ത്യക്ക് ബാറ്റിങ്‌
X

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലും സഞ്ജു സാംസണ് അവസരമില്ല. പരമ്പര ജയിക്കണമെങ്കിൽ ഇന്ന് ഇന്ത്യക്ക് ജയം അനിവാര്യമാണ്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസിലാൻഡാണ്(1-0)ത്തിന് മുന്നിൽ. രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ന്യൂസിലാൻഡിന്റെ വിജയം.

ഇന്ത്യ ഉയർത്തിയ 307 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡ് 47.1 ഓവറിൽ വെറും മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. 36 റൺസും നേടി. 38 പന്തുകളിൽ നിന്ന് നാല് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. എന്നാൽ രണ്ടാം ഏകദിനത്തിൽ സഞ്ജുവിന് അവസരം ലഭിച്ചില്ല. പകരം ദീപക് ഹൂഡക്കാണ് അവസരം നൽകിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 12.5 ഓവറിൽ 89 റൺസിൽ നിൽക്കെ മത്സരം മഴ എടുക്കുകയായിരുന്നു.

ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവുമായിരുന്നു ക്രീസിൽ. ഈ വർഷം ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ തഴയുന്നതിൽ സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നിരുന്നു. ഏതാനും മുൻതാരങ്ങളും സഞ്ജുവിനെ പിന്തുണച്ച് രംഗത്ത് എത്തി. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഒരൊറ്റ മത്സരത്തിൽ പോലും സഞ്ജുവിന് അവസരം കൊടുത്തിരുന്നില്ല.

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലെ ഇന്ത്യന്‍ ടീം ഇങ്ങനെ: ശിഖർ ധവാൻ (ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചാഹർ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹൽ

TAGS :

Next Story