Quantcast

സെഞ്ച്വറിയുമായി സഞ്ജു സാംസൺ ബാക്ക്; കൂറ്റൻ ടോട്ടൽ പടുത്തുയർത്തി സിഎസ്‌കെ

56 പന്തിൽ 115 റൺസുമായി സഞ്ജു സാംസൺ പുറത്താകാതെനിന്നു

MediaOne Logo

Sports Desk

  • Updated:

    2026-04-11 16:41:58.0

Published:

11 April 2026 9:37 PM IST

Sanju Samson back with century; CSK builds huge total
X

ചെന്നൈ: സെഞ്ച്വറിയുമായി ഐപിഎൽ 19ാം സീസണിൽ ശക്തമായ തിരിച്ചുവരവ് നടത്തി സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 56 പന്തിൽ 15 ഫോറും നാല് സിക്‌സറും സഹിതം 115 റൺസുമായി മലയാളി താരം പുറത്താകാതെ നിന്നു. സിഎസ്‌കെ ജേഴ്‌സിയിൽ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണിത്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ സിഎസ്‌കെ സ്വന്തം തട്ടകമായ ചെപ്പോക്കിൽ സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് പടുത്തുയർത്തിയത്. ആദ്യ മൂന്ന് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയ താരത്തിന്റെ മികച്ച തിരിച്ചുവരവായി ചെക്കോലിലെ ഇന്നിങ്‌സ്

പതിയെ തുടങ്ങി പിന്നീട് കത്തിക്കയറിയ സഞ്ജു പവർപ്ലെയിലും മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം നിറഞ്ഞു കളിച്ചു. 6.2 ഓവറിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയിക്‌വാദിനെ(18 പന്തിൽ 15) നഷ്ടമായെങ്കിലും സഞ്ജു-ആയുഷ്മാത്രെ സഖ്യം ചെന്നൈ ഇന്നിങ്‌സിന് അടിത്തറ പാകുകയായിരന്നു. 36 പന്തിൽ 59 റൺസെടുത്ത കൗമാരതാരം ആയുഷ് മാത്രെ പോയ മത്സരങ്ങളിലെ അതേ ഫോം തുടർന്നു.18ാം ഓവറിൽ ആയുഷ്മാത്രെ റിട്ടയേർഡ് ഔട്ടായി മടങ്ങി. എന്നാൽ ശിവം ദുബെ (10 പന്തിൽ 20) അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ സ്‌കോർ 200 കടന്നു. പരിക്കേറ്റ എം എസ് ധോണി ഇല്ലാതെയാണ് ഇന്നും ചെന്നൈ ഇറങ്ങുന്നത്. അതേസമയം, ഡിവാൾഡ് ബ്രേവിസ് ടീമിൽ തിരിച്ചെത്തി.

TAGS :

Next Story