Quantcast

ഷഹീന്‍ ഷാ അഫ്രീദി വിവാഹത്തിനൊരുങ്ങുന്നു; മണവാട്ടി ഷാഹിദ് അഫ്രീദിയുടെ മകള്‍

കഴിഞ്ഞ വര്‍ഷമാണ് ഷാഹിദ് മകളുടെ വിവാഹ കാര്യം പരസ്യമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-12-20 17:04:09.0

Published:

20 Dec 2022 10:31 PM IST

ഷഹീന്‍ ഷാ അഫ്രീദി വിവാഹത്തിനൊരുങ്ങുന്നു; മണവാട്ടി ഷാഹിദ് അഫ്രീദിയുടെ മകള്‍
X

പാകിസ്താന്‍റെ സ്റ്റാര്‍ ബൗളർ ഷഹീന്‍ ഷാ അഫ്രീദി വിവാഹത്തിനൊരുങ്ങുന്നു. പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ മകളെയാണ് ഷഹീന്‍ വിവാഹം കഴിക്കുന്നത്. കറാച്ചിയില്‍ വെച്ച് ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രം ഒത്തുചേര്‍ന്നുള്ള പരിപാടിയില്‍ വിവാഹ ചടങ്ങുകള്‍ നടക്കുമെന്ന് ഷാഹിദ് അഫ്രീദി അറിയിച്ചു. വിവാഹ റിസപ്ഷന്‍ മറ്റൊരു ദിവസമായിരിക്കും നടക്കുക.

വിവാഹത്തിന് ശേഷം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഷഹീന്‍ ലാഹോറിലേക്ക് പറക്കും. പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരായ സീരീസ് നഷ്ടമായ ഷഹീന്‍ നിലവില്‍ വിശ്രമത്തിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഷാഹിദ് മകളുടെ വിവാഹ കാര്യം പരസ്യമാക്കിയത്. ട്വിറ്റര്‍ വഴിയാണ് ഷാഹീദ് അബ്യൂഹങ്ങളില്‍ വ്യക്തത വരുത്തിയത്.

TAGS :

Next Story