Quantcast

"ആ മൂന്ന് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കണം"; സ്വപ്നഹാട്രിക്കിനെക്കുറിച്ച് മനസ്സു തുറന്ന് ഷഹീന്‍ അഫ്രീദി

തന്റെ കരിയറിലെ അമൂല്യമായ വിക്കറ്റ് ആരുടേതായിരുന്നു എന്ന ചോദ്യത്തിനും ഒരിന്ത്യന്‍ താരത്തിന്‍റെ പേരാണ് ഷഹീന്‍ മറുപടി നല്‍കിയത്

MediaOne Logo

Sports Desk

  • Updated:

    2022-01-30 08:18:58.0

Published:

29 Jan 2022 12:45 PM GMT

ആ മൂന്ന് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കണം; സ്വപ്നഹാട്രിക്കിനെക്കുറിച്ച് മനസ്സു തുറന്ന് ഷഹീന്‍ അഫ്രീദി
X

തന്‍റെ സ്വപ്‌ന ഹാട്രിക്കിനെക്കുറിച്ച് മനസ്സു തുറന്ന് പാക് പേസ് ബൗളർ ഷഹീൻ അഫ്രീദി. സ്വപ്‌ന ഹാട്രിക്കിൽ പുറത്താക്കണമെന്നാഗ്രഹിക്കുന്ന മൂന്ന് ബാറ്റർമാരും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ഇന്ത്യൻ ബാറ്റർമാരാണെന്ന് അദ്ദേഹം പറഞ്ഞു.

'ഇ.എസ്.പി.എൻ ക്രിക് ഇൻഫോ' യുടെ 25 ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് തന്റെ സ്വപ്‌ന ഹാട്രിക്കിൽ പുറത്താക്കാനാഗ്രഹിക്കുന്ന മൂന്ന് ഇന്ത്യൻ ബാറ്റർമാരെക്കുറിച്ച് ഷഹീൻ മനസ്സു തുറന്നത്. രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോഹ്‍ലി എന്നീ താരങ്ങളെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി തന്റെ സ്വപ്‌നഹാട്രിക്ക് തികക്കണമെന്നാണ് ആഗ്രഹം എന്ന് ഷഹീൻ പറഞ്ഞു. കഴിഞ്ഞ ടി-20 ലോകകപ്പിൽ മൂവരുടേയും വിക്കറ്റുകൾ ഷഹീൻ നേടിയിരുന്നു.

തന്റെ കരിയറിലെ അമൂല്യമായ വിക്കറ്റ് ആരുടേതായിരുന്നു എന്ന ചോദ്യത്തിന് വിരാട് കോഹ്‍ലിയുടേത് എന്നാണ് ശഹീൻ നൽകിയ മറുപടി.പാകിസ്താനായി ഏകദിനത്തിലും ടി-20 യിലും ടെസ്റ്റ് ക്രിക്കറ്റിലുമായി 184 വിക്കറ്റുകള്‍ ഷഹീന്‍ നേടിയിട്ടുണ്ട്

TAGS :

Next Story