Quantcast

ബാബറിനെ ട്രോളി അമിത് മിശ്ര; മറുപടിയുമായി അഫ്രീദി

ടി20 ലോകകപ്പിൽ മോശം ഫോംതുടരുകയാണ് പാക് ക്യാപ്റ്റൻ

MediaOne Logo

Web Desk

  • Updated:

    2022-11-01 14:56:33.0

Published:

1 Nov 2022 2:51 PM GMT

ബാബറിനെ ട്രോളി അമിത് മിശ്ര; മറുപടിയുമായി അഫ്രീദി
X

ടി20 ലോകകപ്പിൽ മോശം ഫോംതുടരുകയാണ് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ എട്ട് റൺസാണ് ബാബറിന്‍റെ ആകെ സമ്പാദ്യം. ദുർബലരായ നെതർലന്‍റിനെതിരെ പോലും താരത്തിന് നാല് റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കും ദുർബലരായ സിംബാവെക്കുമെതിരെ പാകിസ്താൻ പരാജയമേറ്റു വാങ്ങുകയും ചെയ്തതോടെ വലിയ വിമർശനങ്ങളാണ് പാക് ക്യാപ്റ്റനെതിരെ ഉയരുന്നത്.

അതിനിടെ ബാബര്‍ അസമിനെ ട്രോളി കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര രംഗത്ത് വന്നിരുന്നു. ''ഇതും കടന്നു പോവും, ശക്തമായി തുടരുക'' എന്നാണ് മിശ്ര ട്വീറ്റ് ചെയ്തത്. നേരത്തേ വിരാട് കോഹ്‍ലി ഫോമില്ലായ്മ നേരിട്ടപ്പോള്‍ ഇതേ വാചകങ്ങള്‍ ബാബര്‍ അസം ട്വീറ്റ് ചെയ്തിരുന്നു.

മിശ്ര ബാബര്‍ അസമിനെ ട്രോളിയതിന് പിന്നാലെ മിശ്രയെ പരിഹസിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി രംഗത്തെത്തി. അമിത് മിശ്ര ഇന്ത്യയ്ക്കുവേണ്ടി ക്രിക്കറ്റ് കളിച്ച താരമാണോയെന്നാണ് അഫ്രീദി ചോദിച്ചത്. അയാള്‍ ഒരു സ്പിന്നറാണോ അതോ ബാറ്ററായിരുന്നോ എന്നും അഫ്രീദി ചോദിച്ചു. പാകിസ്താന്‍ ചാനലായ സാമ ടി.വിയിലെ ഒരു പരിപാടിക്കിടെ ആയിരുന്നു അഫ്രീദിയുടെ പ്രതികരണം.

TAGS :

Next Story