Quantcast

വില്യംസണെ റണ്‍ഔട്ടാക്കാന്‍ ഷാക്കിബിന്‍റെ ബുള്ളറ്റ് ത്രോ; കയ്യടിച്ച് ആരാധകര്‍

സണ്‍റൈസേഴ്സ് നായകന്‍‌ കെയ്ന്‍ വില്യംസണെ പുറത്താക്കാന്‍ വേണ്ടി ഷാക്കിബ് എടുത്ത 'ബ്രില്യന്‍റ് പീസ് ഓഫ് ഫീല്‍ഡിങ്' ആണ് ആരാധകര്‍ ഏറ്റെടുത്തത്.

MediaOne Logo

Web Desk

  • Published:

    4 Oct 2021 7:09 AM GMT

വില്യംസണെ റണ്‍ഔട്ടാക്കാന്‍ ഷാക്കിബിന്‍റെ ബുള്ളറ്റ് ത്രോ; കയ്യടിച്ച് ആരാധകര്‍
X

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത-ഹൈദരാബാദ് ഐ.പി.എല്‍ മത്സരത്തില്‍ കിടയറ്റ ഫീല്‍ഡിങ് പ്രകടനവുമായി കൈയ്യടി നേടിയിരിക്കുകയാണ് കൊല്‍ക്കത്ത താരം ഷാക്കിബ് അല്‍ ഹസന്‍. സണ്‍റൈസേഴ്സ് നായകന്‍‌ കെയ്ന്‍ വില്യംസണെ പുറത്താക്കാന്‍ വേണ്ടി ഷാക്കിബ് എടുത്ത 'ബ്രില്യന്‍റ് പീസ് ഓഫ് ഫീല്‍ഡിങ്' ആണ് ആരാധകര്‍ ഏറ്റെടുത്തത്. കളിയുടെ ആറാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഷക്കീബിന്‍റെ കിടിലന്‍ ഫീല്‍ഡിങ്.

ആ ഓവറില്‍ പന്തെറിഞ്ഞതും ഷക്കീബ് തന്നെയായിരുന്നു. ബാറ്റിങ് എന്‍ഡില്‍ ഉണ്ടായിരുന്ന വില്യംസണ്‍ പന്ത് ലെഗ് സൈഡിലേക്ക് ഡിഫന്‍ഡ് ചെയ്തിട്ട് റണ്‍സിനായി ഓടി. മിന്നല്‍ വേഗത്തില്‍ ഷക്കീബ് പന്തെടുത്ത് വില്യംസണ്‍ ഓടിയ നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ വിക്കറ്റ് തെറിപ്പിച്ചു. വില്യംസണ്‍ പുറത്ത്

അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കെയാണഅ കൊല്‍ക്കത്ത മറികടന്നത്. ജയത്തോടെ നാലാം സ്ഥാനം നിലനിര്‍ത്താന്‍ കൊല്‍ക്കത്തക്ക് സാധിച്ചു. റണ്ണൊഴുകാത്ത പിച്ചില്‍ ശാന്തത കൈവിടാതെ ബാറ്റുവീശിയ ശുബ്മാന്‍ ഗില്ലിന്‍റെ അര്‍ദ്ധ സെഞ്ച്വറിയാണ് കെ.കെ.ആറിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

കൊല്‍ക്കത്തക്കായി ശുബ്മാന്‍ ഗില്‍ 57 റണ്‍സെടുത്തു. നിതീഷ് റാണ മികച്ച പിന്തുണയാണ് ഗില്ലിന് നല്‍കിയത്. സണ്‍റൈസേഴ്സിനായി സിദ്ധാര്‍ത്ഥ് കൌള്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ബാറ്റിങ് തകര്‍ച്ചയാണ് സണ്‍റൈസേഴ്സ് നേരിട്ടത്. കൊല്‍ക്കത്തക്കായി ടിം സൌത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും ഷക്കീബ് അല്‍ ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തി. 26 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്യംസനാണ് സണ്‍റൈസേഴ്സിന്‍റെ ടോപ് സ്കോറര്‍. 25 റണ്‍സെടുത്ത അബ്ദുല്‍ സമദും 21 റണ്‍സെടുത്ത പ്രിയം ഗാര്‍ഗും മാത്രമാണ് നായകന് കുറച്ചെങ്കിലും പിന്തുണ നല്‍കിയത്. സണ്‍റൈസേഴ്സ് ടൂര്‍ണമെന്‍റില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.

മോശം ഫോം തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗനെ മാറ്റി ഓള്‍ റൗണ്ടറായ ഷാക്കിബ് അല്‍ ഹസനെ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരുന്നു. മോര്‍ഗന് പകരം ഷാക്കിബിനിനെ നായകനാക്കുന്നത് കൊല്‍ക്കത്തക്ക് ഗുണം ചെയ്യും. ഷാക്കിബാവുമ്പോള്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം ഏതാനും ഓവറുകള്‍ പന്തെറിയുക കൂടി ചെയ്യും. ഇത് ടീമിന് മുതല്‍ക്കൂട്ടാകും. ആകാശ് ചോപ്ര പറഞ്ഞു.

TAGS :

Next Story