Quantcast

വധു മിതാലി!, ഇന്ത്യൻ ക്രിക്കറ്റ് താരം ശാർദൂൽ ഠാക്കൂർ വിവാഹിതനാകുന്നു

മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. നൂറിൽ താഴെ അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്

MediaOne Logo

Web Desk

  • Published:

    29 Nov 2021 5:09 PM IST

വധു മിതാലി!, ഇന്ത്യൻ ക്രിക്കറ്റ് താരം ശാർദൂൽ ഠാക്കൂർ വിവാഹിതനാകുന്നു
X

ഇന്ത്യൻ ക്രിക്കറ്റ് താരം ശാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു. മിതാലി പരൂൽക്കറാണ് വധു. ഇരുവരും ദീർഘ നാളായി സുഹൃത്തുക്കളാണ്. വിവാഹ നിശ്ചയം ഇന്ന് നടന്നു. വിവാഹം അടുത്ത വർഷമുണ്ടാകും.

മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. നൂറിൽ താഴെ അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്.

30കാരനായ ശാർദുൽ ഠാക്കൂർ, ഇന്ത്യയ്ക്കായി നാല് ടെസ്റ്റുകളും 15 ഏകദിനങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടി20 ലോകകപ്പിനു പിന്നാലെ വിശ്രമം അനുവദിച്ചതിനാൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഠാക്കൂർ കളിക്കുന്നില്ല.

TAGS :

Next Story