Quantcast

'രഹാനയും പുജാരയും മാത്രമല്ല ഒരാൾ കൂടി പുറത്തുപോകാനുണ്ട്': തുറന്ന് പറഞ്ഞ് ഹർഭജൻ സിങ്

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യക്ക് ശ്രീലങ്കയുമായി കളിക്കാനുള്ളത്. ആദ്യ ടെസ്റ്റ് ഈ മാസം 25ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം ടെസ്റ്റ് മാർച്ച് അഞ്ചിന് മൊഹാലിയിലാണ്. തുടർന്ന് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ്

MediaOne Logo

Web Desk

  • Published:

    17 Jan 2022 1:20 PM GMT

രഹാനയും പുജാരയും മാത്രമല്ല ഒരാൾ കൂടി പുറത്തുപോകാനുണ്ട്: തുറന്ന് പറഞ്ഞ് ഹർഭജൻ സിങ്
X

ദക്ഷിണാഫ്രിക്കയോട് 2-1 ന് തോറ്റതിന് ശേഷം, ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടക്കുന്ന പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. നായക സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലി കൂടി രാജിവെച്ചതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളും ടീം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍താരം ഹർഭജൻ സിങ്.

ഫോമില്ലാതെ ഉഴലുകയാണ് ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും. ഇരുവരെയും മാറ്റണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ മാറ്റണമെന്നും ഭാജി ആവശ്യപ്പെടുന്നു. ആറ് ഇന്നിങ്‌സുകള്‍ ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടും താരത്തിന് അവസരം മുതലെടുക്കാനായില്ലെന്നും ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരില്‍ ആരെങ്കിലും പകരക്കാരായി എത്തണമെന്നുമാണ് ആഗ്രഹമെന്നും ഭാജി വ്യക്തമാക്കി.

ജൊഹന്നസ്ബര്‍ഗില്‍ രഹാനെയും പുജാരയും അര്‍ധശതകം നേടിയിരുന്നു. എന്നാല്‍, സീനിയര്‍ കളിക്കാരായ ഇരുവരില്‍നിന്നും ഇതുമാത്രമല്ല പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. അവര്‍ക്ക് ശ്രീലങ്കയ്‌ക്കെതിരായ ടീമില്‍ ഇടംനേടാന്‍ സാധ്യമല്ലെന്നാണ് കരുതുന്നത്. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ തുടങ്ങിയ കളിക്കാര്‍ ടീമിലെത്താന്‍ യോഗ്യതയുള്ളവരാണെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യക്ക് ശ്രീലങ്കയുമായി കളിക്കാനുള്ളത്. ആദ്യ ടെസ്റ്റ് ഫെബ്രുവരി 25ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം ടെസ്റ്റ് മാർച്ച് അഞ്ചിന് മൊഹാലിയിലാണ്. തുടർന്ന് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ്.

അതേസമയം അപ്രതീക്ഷിതമായി വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് നായകപദവി ഒഴിഞ്ഞതിന് പിന്നാലെ പകരക്കാരനാരാകും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകളും സജീവമായി. സമൂഹമാധ്യമങ്ങളിലുൾപ്പെടെ പല പേരുകളും പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും ബി.സി.സി.ഐ ഇക്കാര്യത്തിൽ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. മതിയായ സമയം ഉണ്ടെന്നാണ് ബി.സി.സി.ഐയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Shubman Gill or Prithvi Shaw might replace Mayank Agarwal in the Indian Test side going forward: Harbhajan Singh

TAGS :

Next Story