Quantcast

ഷമിയോ സിറാജോ ശാർദുലോ... ആരാകും ബുംറയുടെ പകരക്കാരൻ ?

ഒക്ടോബർ 13ന് സംഘം യാത്ര തിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    12 Oct 2022 7:00 PM IST

ഷമിയോ സിറാജോ ശാർദുലോ... ആരാകും ബുംറയുടെ പകരക്കാരൻ ?
X

ന്യൂഡൽഹി: മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവർ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തിനൊപ്പം ചേരുന്നതിനായി ഓസ്ട്രേലിയയിലേക്ക് പറക്കും. ഒക്ടോബർ 13ന് സംഘം യാത്ര തിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മൂന്ന് ഫാസ്റ്റ് ബൗളർമാരിൽ ഒരാളെ ആയിരിക്കും ബുംറയുടെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തുക. കഴിഞ്ഞ ദിവസം മുഹമ്മദ് ഷമി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു. അതേസമയം, ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സ്റ്റാൻഡ്ബൈ താരമായി ഉൾപ്പെട്ട ദീപക് ചഹറിനെ പരിക്കിനെ തുടർന്ന് ടീമിലേക്ക് പരിഗണിക്കില്ല. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരക്കിടയിലാണ് ദീപക് ചഹറിന് പരിക്കേറ്റത്.

ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമി എത്താനുള്ള സാധ്യതകളാണ് കൂടുതൽ. ബുധനാഴ്ച എൻസിഎയിൽ ഒരു ഫിറ്റ്നസ് ടെസ്റ്റിന് കൂടി ഷമി വിധേയമാവും. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ പുറത്തെടുത്ത മികവ് സിറാജിനെ തുണയ്ക്കുമോ എന്നും അറിയണം. ശ്രേയസ് അയ്യർ, രവി ബിഷ്ണോയ് എന്നിവരാണ് സ്റ്റാൻഡ്ബൈ ലിസ്റ്റിലുള്ള മറ്റ് താരങ്ങൾ.

TAGS :

Next Story