Quantcast

ആറ് ബാറ്റർമാർ 'പൂജ്യരായി മടങ്ങിയിട്ടും' സ്‌കോർ 365 ; പുതിയ റെക്കോർഡിട്ട് ബംഗ്ലാദേശ്

2014 ൽ ഇന്ത്യ -ഇംഗ്ലണ്ട് മത്സരത്തിൽ ഇന്ത്യയുടെ ആറ് പേർ പൂജ്യരായി മടങ്ങിയിട്ട് നേടിയ 152 റൺസ് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്

MediaOne Logo

Web Desk

  • Published:

    27 May 2022 3:17 PM GMT

ആറ് ബാറ്റർമാർ പൂജ്യരായി മടങ്ങിയിട്ടും സ്‌കോർ 365 ; പുതിയ റെക്കോർഡിട്ട് ബംഗ്ലാദേശ്
X

ധാക്ക: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദയനീയമായ ബംഗ്ലാദേശ് തോറ്റെങ്കിലും മത്സരത്തിന്റെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സിൽ പിറന്നത് പുതിയ റെക്കോർഡാണ്. പൂജ്യരായി ആറ് ബാറ്റർമാർ മടങ്ങിയിട്ടും ടീം സ്‌കോർ 365 നേടിയതോടെയാണ് പുതിയ റെക്കോർഡ് പിറന്നത്.

2014 ൽ ഇന്ത്യ -ഇംഗ്ലണ്ട് മത്സരത്തിൽ ഇന്ത്യയുടെ ആറ് പേർ പൂജ്യരായി മടങ്ങിയിട്ട് നേടിയ 152 റൺസ് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. മുഷ്ഫിഖുർ റഹീമും ലിറ്റൺ ദാസും നടത്തിയ പ്രകടനമാണ് ബംഗ്ലാദേശിന് റെക്കോർഡ് സമ്മാനിച്ചത്. മുഷ്ഫിഖുർ പുറത്താകാതെ 175 റൺസ് എടുത്തപ്പോൾ ലിറ്റൺ ദാസ് 141 റൺസെടുത്ത് പുറത്തായി.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് 10 വിക്കറ്റ് തോൽവി. ഇരു ഇന്നിംഗ്‌സുകളിലും ബംഗ്ലാദേശ് ടോപ് ഓർഡറിനെ ശ്രീലങ്ക തകർത്തെറിയുകയായിരുന്നു. ഒപ്പം ടീമിന്റെ ബാറ്റർമാർ മികവ് പുലർത്തിയപ്പോൾ ടീമിന് ആധികാരിക ജയം സ്വന്തമാക്കാനായി. ബംഗ്ലാദേശിനെ ആദ്യ ഇന്നിംഗ്‌സിൽ 24/5 എന്ന നിലയിലേക്കും രണ്ടാം ഇന്നിംഗ്‌സിൽ 23/4 എന്ന നിലയിലേക്കും പ്രതിരോധത്തിലാക്കുവാൻ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ ലിറ്റൺ ദാസും മുഷ്ഫിഖുർ റഹീമും ചേർന്ന് ടീമിനെ 365 റൺസിലേക്ക് എത്തിച്ചപ്പോൾ 169 റൺസിൽ ടീമിന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ ദിനേശ് ചന്ദിമൽ, ആഞ്ചലോ മാത്യൂസ് എന്നിവരുടെ ശതകങ്ങളും ഒഷാഡ, ദിമുത് എന്നിവരുടെ അർദ്ധ ശതകങ്ങളും ആണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്.

TAGS :

Next Story