മുംബൈ - ലക്‌നൗ പോരാട്ടം, ആര് ജയിക്കും? എബിഡിയുടെ പ്രവചനം ഇങ്ങനെ
ലക്‌നൗവും മുംബൈയും മൂന്ന് തവണ മുഖാമുഖം വന്നിട്ടുണ്ട്. ഈ മൂന്ന് കളികളിലും ലക്‌നൗ തന്നെയാണ് ജയിച്ചത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ ജയത്തോടെ ലഖ്നൗ സൂപ്പർ ജയന്റ്സ് പ്ലേഓഫിൽ സ്ഥാനം പിടിച്ചപ്പോൾ, പ്ലേ ഓഫിലെത്താൻ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച മുംബൈക്ക് ഗുജറാത്തിനെതിരെ ബാംഗ്ലൂരിന്റെ തോൽവിക്ക് കാത്തിരിക്കേണ്ടിവന്നിരുന്നിരുന്നു. ആദ്യ എലിമിനേറ്ററിൽ മുംബൈ - ലക്‌നൗ പോരാട്ടം ഇന്നാണ്. കളിയിൽ ലക്‌നൗവിനേക്കാൾ മുംബൈക്കാണ് മുൻതൂക്കമെന്ന് ദക്ഷിണാഫ്രിക്കൻ താരവും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിന്റെ മിന്നും താരവുമായിരുന്ന എബി ഡിവില്ലിയേഴ്‌സ് പറയുന്നു. ചെപ്പോക്കിലെ ടീമുകളുടെ ഫോമും കളിക്കാരെയും നോക്കുമ്പോൾ ജയം മുംബൈക്കായിരിക്കുമെന്ന് എബിഡി പ്രവചിക്കുന്നു.
മുമ്പ് ചെപ്പോക്കിലെ ഫോമും കളിക്കാരെയും കണക്കിലെടുക്കുമ്പോൾ മുംബൈക്ക് ചെറിയ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നു. ചെപ്പോക്കിലെ രഹസ്യം പല ടീമും മറക്കുന്നു എങ്ങനെ ആരംഭിച്ചാലും അവിടെ എടുക്കുന്ന ഓരോ റണ്ണിനും വിലയുണ്ട്. വലുതല്ല ചെറിയ കാര്യങ്ങളാണ് ഇവിടുത്തെ ജയത്തെ നിർണയിക്കുന്നത്. ഡിവില്ലിയേഴ്‌സ് ട്വീറ്റ് ചെയ്യുന്നു.
മുംബൈ ഇന്ത്യൻസ് അഞ്ച് തവണ കിരീടം നേടിയവരാണ് രോഹിതും കൂട്ടരും നോക്കൗട്ടിലെത്തുമ്പോൾ അവർ മറ്റൊരു ടീമായി മാറുന്നുവെന്ന് എബിഡി പറഞ്ഞിരുന്നു. നിലവിലെ സീസണിൽ ഐപിഎല്ലിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ നിന്നാണ് മുംബൈ അവർ അവസാന നാലിൽ എത്തിയത്. സ്ഥിരം നായകൻ കെ എൽ രാഹുലിന്റെ അഭാവത്തിൽ പോലും ലക്‌നൗ നന്നായി കളിക്കുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ അഞ്ച് റൺസിന് മുംബൈയെ തന്നെ പരാജയപ്പെടുത്തിയാണ് ലക്‌നൗ പ്ലേ ഓഫ് ടിക്കറ്റുറപ്പിച്ചത്. മുംബൈ ആ കടം വീട്ടാനിറങ്ങുമ്പോൾ ജയം ആവർത്തിക്കാനാണ് ക്രുനാലും സംഘവും ഇന്നിറങ്ങുന്നത്.
ലക്‌നൗവും മുംബൈയും മൂന്ന് തവണ മുഖാമുഖം വന്നിട്ടുണ്ട്. ഈ മൂന്ന് കളികളിലും ലക്‌നൗ തന്നെയാണ് ജയിച്ചത്. ഈ വർഷം മുംബൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ആകെ 172 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടീം അഞ്ച് റൺസിന് തോറ്റു. 14 മത്സരങ്ങളിൽ എട്ട് ജയവുമായി എൽഎസ്ജി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ഇത്രയും മത്സരങ്ങൾ ജയിച്ച് മുംബൈ നാലാം സ്ഥാനത്തുമായിരുന്നു.
ചെപ്പോക്കിൽ ലക്‌നൗ ഒരു മത്സരം മാത്രമാണ് കളിച്ചത്. 218 റൺസ് പിന്തുടരുന്നതിനിടെ ചെന്നൈ സൂപ്പർ കിംഗ്‌സിനോട് ആ കളി 12 റൺസിന് തോറ്റെങ്കിലും 205 റൺസ് എടുത്ത് പോരാടാൻ അവർക്ക് കഴിഞ്ഞു. അതേസമയം, ചെന്നൈയിൽ മുംബൈയ്ക്ക് സമ്മിശ്ര റെക്കോർഡാണുള്ളത്. 14 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഏഴ് ജയവും ഏഴ് തോല്‍വിയുമാണ് മുംബൈക്കുള്ളത്. അവസാന മത്സരത്തില്‍ ചെന്നൈയോട് ആറ് വിക്കറ്റിന് തോറ്റു. ആദ്യം ബാറ്റ് ചെയ്തവതർക്കും ചെയ്സ് ചെയ്തവരും ജയിച്ച പിച്ച് ആയതിനാല്‍ ടോസ് നിർണായതക ഘടകമാവാന്‍ സാധ്യതയില്ല. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ പിച്ച് സ്വഭാവം മാറുന്നതിനാല്‍ ടീമുകൾ ആദ്യം ബാറ്റ് തിരഞ്ഞെടുക്കാനും സ്പിന്നർമാരെ ഉപയോഗിച്ച് എതിരാളികളെ ഞെരുക്കാനും ശ്രമിക്കും.
Adjust Story Font
16