Quantcast

കേപ് ടൗണിൽ കങ്കാരു വധം ; ദക്ഷിണാഫ്രിക്കയുടെ ജയം 176 റൺസിന്

MediaOne Logo

Sports Desk

  • Published:

    31 Oct 2026 7:41 PM IST

കേപ് ടൗണിൽ കങ്കാരു വധം ; ദക്ഷിണാഫ്രിക്കയുടെ ജയം 176 റൺസിന്
X

കേപ് ടൗൺ ടെസ്റ്റിൽ ഓസീസിനെതിരെ 176 റൺസ് ജയവുമായി ദക്ഷിണാഫ്രിക്ക. ആദ്യ ഇന്നിങ്സിൽ 100 റൺസ് ലീഡ് വഴങ്ങിയ ശേഷമാണ് പ്രോട്ടിയാസിന്റെ തിരിച്ചുവരവ്. ജയത്തോടെ പരമ്പര സ്വന്തമാക്കാനും (2-1) അവർക്കായി. ആറ് വിക്കറ്റുമായി തിളങ്ങിയ സൈമൺ ഹാർമറാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 82.3 ഓവറിൽ 329 റൺസാണ് നേടിയത്. ഓപ്പണർ മാർക്കസ് അക്കർമാന്റെ 95 (94) റൺസാണ് ടീമിന് തുണയായത്. മറുപടി ബാറ്റിങ്ങിൽ ജോഷ് ഇൻഗ്ലീസിന്റെ സെഞ്ച്വറി 102 (135) കരുത്തിൽ ഓസീസ് 429 റൺസ് നേടി. ആദ്യ ഇന്നിങ്സിൽ വഴങ്ങിയ 100 റൺസ് ലീഡിന് റയാൻ റിക്കൽട്ടൻ 101 (219), വയാൻ മൾഡർ 115 (221) എന്നിവരുടെ സെഞ്ച്വറിയുടെ രൂപത്തിലാണ് പ്രോട്ടിയസ് മറുപടി നൽകിയത്. മാർക്കസ് അക്കർമാന്റെ അർധ സെഞ്ച്വറി കൂടി പിറന്നതോടെ 62 (80) ടീം ടോട്ടൽ 387ലെത്തി.

288 റൺസ് ലക്ഷ്യം പിന്തുടർന്ന ഓസീസിനെ വരിഞ്ഞ് മുറുക്കിയത് സൈമൺ ഹാർമറിന്റെ പന്തുകളാണ്. ഓസീസ് ടോപ് ഓഡറിനെ കഗീസോ റബാഡ എറിഞ്ഞിട്ടപ്പോൾ മിഡിൽ ഓഡർ ഹാർമർ തരിപ്പണമാക്കി. വാലറ്റക്കാരെ കൂട്ടുപിടിച്ച് പാറ്റ് കമ്മിൻസ് ചെറുത്ത് നിൽപ്പ് നടത്തി നോക്കിയെങ്കിലും ഫലം കണ്ടില്ല. 33 റൺസ് നേടിയ നഥാൻ ലിയോണാണ് രണ്ടാം ഇന്നിങ്സിൽ ഓസീസിന്റെ ടോപ് സ്‌കോറർ.

TAGS :

Next Story