Quantcast

'അവനെ പുറത്തിരുത്തിയതെന്ത്?'; ടീം സെലക്ഷനിൽ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം

അയർലന്‍റി നെതിരായ പരമ്പര മുതൽ മികച്ച ഫോമിൽ കളിക്കുന്ന താരത്തെ ശ്രേയസ് അയ്യർക്ക് പകരം ടീമിൽ ഉൾപ്പെടുത്താമായിരുന്നു എന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    30 July 2022 3:06 AM GMT

അവനെ പുറത്തിരുത്തിയതെന്ത്?; ടീം സെലക്ഷനിൽ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം
X

ഇന്ത്യ വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ക്രിഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയുടെ പ്ലേയിങ്ങ് ഇലവനിൽ നിന്ന് ദീപക് ഹൂഡയെ പുറത്താക്കിയതെനെതിരെയാണ് താരം കോച്ച് രാഹുൽ ദ്രാവിഡിനെതിരെ ആഞ്ഞടിച്ചത്.അയർലന്റിനെതിരായ പരമ്പര മുതൽ മികച്ച ഫോമിൽ കളിക്കുന്ന ഹൂഡയെ ശ്രേയസ് അയ്യർക്ക് പകരം ടീമിൽ ഉൾപ്പെടുത്താമായിരുന്നു എന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെട്ടത്. ശ്രേയസ് അയ്യർ ഇന്നലെ സംപൂജ്യനായി മടങ്ങിയിരുന്നു.

'ഹൂഡയെവിടെ.. ടി20 യിലും ഏകദിനത്തിലും എത്ര മനോഹരമായ പ്രകടനമാണ് അവൻ പുറത്തെടുത്തത്. നമുക്ക് ഓൾറൗണ്ടർമാരെ ആവശ്യമുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം.ബാറ്റിംഗ് ഓൾ റൗണ്ടർമാർ, ബോളിംഗ് ഓൾ റൗണ്ടർമാർ, അങ്ങനെ കൂടുതൽ ഓൾ റൗണ്ടർമാർ ടീമിലുള്ളത് എത്ര നല്ലതാണ്'- ശ്രീകാന്ത് പറഞ്ഞു.

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സിന്‍റെ താരമായിരുന്നു ഹൂഡ സീസണിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. അയർലൻഡ് പര്യടനത്തിൽ ഈ ഫോം തുടര്‍ന്ന ഹൂഡ ഒരു സെഞ്ചുറിയും നേടിയിരുന്നു‌. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹൂഡ ഇതു വരെ 5 ഏകദിനങ്ങളിലും, 6 ടി20 മത്സരങ്ങളിലുമാണ് ഇന്ത്യക്കായി കളിച്ചത്. ഏകദിനത്തിൽ 38.33 ബാറ്റിംഗ് ശരാശരിയിൽ 115 റൺസ് നേടിയിട്ടുള്ള ഹൂഡ, ടി20 യിൽ 68.33 ബാറ്റിംഗ് ശരാശരിയിൽ 205 റൺസാണ് സ്കോർ ചെയ്തിട്ടുള്ളത്.

TAGS :

Next Story