Quantcast

അരങ്ങേറ്റത്തിൽ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തി മഹേഷ് തീക്ഷ്ണ; ശ്രീലങ്കക്ക് പരമ്പര

21 കാരനായ തീക്ഷ്ണ 4 വിക്കറ്റ് വീഴ്ത്തി

MediaOne Logo

Sports Desk

  • Updated:

    2021-09-08 07:17:12.0

Published:

8 Sept 2021 12:19 PM IST

അരങ്ങേറ്റത്തിൽ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തി മഹേഷ് തീക്ഷ്ണ; ശ്രീലങ്കക്ക് പരമ്പര
X

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 78 റണ്‍സിന് തകർത്താണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്.

ആദ്യം ടോസ് നേടി ബാറ്റ് ചെയ്ത ശ്രീലങ്ക 203 റണ്‍സിന് പുറത്തായി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കൻ അരങ്ങേറ്റ താരം മഹേഷ് തീക്ഷ്ണയുടെ സ്പിൻ മാന്ത്രികതക്ക് മുന്നിൽ തകർന്നു വീഴുകയായിരുന്നു. 37 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ തീക്ഷണയുടെ മികവിൽ 125 റണ്‍സിന് ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ കൂടാരം കയറ്റി. 22 റണ്‍സെടുത്ത ഹെയ്ൻ്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

നേരത്തെ 47 റണ്‍സെടുത്ത ചരിത് അസലങ്കയും 31 റണ്‍സ് എടുത്ത ധനഞ്ജയ സിൽവയും ചേർന്നാണ് ശ്രീലങ്കൻ സ്കോർ ഇരുന്നൂറ് കടത്തിയത്. 29 റണ്‍സ് എടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശ്രീലങ്കയുടെ ചമീരയാണ് കളിയിലെ താരം. ശ്രീലങ്കയുടെ തന്നെ ചരിത് അസലങ്ക പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

TAGS :

Next Story