Quantcast

ലാസ്റ്റ് ഓവർ ത്രില്ലർ: അടിപൊളി ജയവുമായി ലങ്ക, പരമ്പര

ടോസ് നേടിയ ആസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 49 ഓവറിൽ 258 റൺസെടുക്കാനെ ശ്രീലങ്കയ്ക്ക് ആയുള്ളൂ.

MediaOne Logo

Web Desk

  • Updated:

    2022-06-22 02:15:43.0

Published:

22 Jun 2022 2:12 AM GMT

ലാസ്റ്റ് ഓവർ ത്രില്ലർ: അടിപൊളി ജയവുമായി ലങ്ക, പരമ്പര
X

കൊളംബോ: ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധിയിൽ പതറുന്ന ലങ്കൻ ജനതക്ക് ആശ്വാസമാകുന്നതായി പരമ്പര ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1നാണ് ലങ്ക സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ തോറ്റ ശ്രീലങ്ക, പിന്നീടുള്ള മൂന്ന് മത്സരവും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. സ്‌കോർബോർഡ് ചുരുക്കത്തിൽ: ശ്രീലങ്ക 49 ഓവറിൽ 258ന് എല്ലാവരും പുറത്ത്. ആസ്‌ട്രേലിയ: 50 ഓവറിൽ 254ന് പുറത്ത്.

ടോസ് നേടിയ ആസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 49 ഓവറിൽ 258 റൺസെടുക്കാനെ ശ്രീലങ്കയ്ക്ക് ആയുള്ളൂ. കൃത്യമായ ഇടവേളകിൽ വിക്കറ്റ് വീഴ്ത്തി ആസ്‌ട്രേലിയ ലങ്കയെ തളർത്തിയെങ്കിലും അസലങ്ക പിടിച്ചുനിന്നു. സെഞ്ച്വറി നേടിയ അസലങ്കയ്ക്ക്(110) കൂട്ടായി ദനഞ്ജയ ഡി സിൽവയും(60) നിന്നു. ഈ കൂട്ടുകെട്ടായിരുന്നു ശ്രീലങ്കൻ ഇന്നിങ്‌സിലെ നട്ടെല്ല്. 106 പന്തിൽ നിന്ന് 10 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു അസലങ്കയുടെ ഇന്നിങ്‌സ്. ഡി സിൽവ 61 പന്തിൽ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെയാണ് 60 റൺസ് നേടിയത്. വാലറ്റത്ത് വാനിഡു ഹസരങ്കയുടെ (20 പന്തിൽ 21) ചെറുത്തുനിൽപ്പും ലങ്കൻ സ്‌കോർ 250 കടത്തി.

ചെറിയ സ്‌കോറായിരുന്നിട്ടും മറുപടി ബാറ്റിങിൽ ആസ്‌ട്രേലിയ വിയർത്തു. വമ്പൻ അടിക്കാരുണ്ടായിട്ടും റൺറേറ്റ് ഉയർത്താതെ ലങ്ക നോക്കി. 99 റൺസ് നേടിയ ഓപ്പണർ ഡേവിഡ് വാർണർ മാത്രമാണ് പിടിച്ചുനിന്നത്. സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വാർണർ വീഴുകയും ചെയ്തു. നായകൻ ആരോൺ ഫിഞ്ച് പൂജ്യത്തിന് പുറത്തായി. മിച്ചൽ മാർഷ്(26)അലക്‌സ് കാരി(19) ട്രാവിസ് ഹെഡ്(27) ഗ്ലെൻ മാക്‌സ്‌വെൽ (1) എന്നിവരെ വേഗത്തിൽ മടക്കി ലങ്ക കളിയിലേക്ക് തിരിച്ചെത്തി. എന്നാൽ വാലറ്റത്ത് പാറ്റ്കമ്മിൻസ് മാത്യു കുനേമനും ശ്രമിച്ച് നോക്കിയെങ്കിലും നാല് റൺസ് അകലെ വീണു.

മത്സരം അവസാന ഓവറിലെത്തിയെങ്കിലും ശ്രീലങ്ക പിടിച്ചു. അവസാന ഓവറിൽ ആസ്‌ട്രേലിയക്ക് ജയിക്കാൻ 19 റൺസാണ് വേണ്ടിയിരുന്നത്. മൂന്ന് ഫോറുകൾ പായിച്ച് കുനേമൻ ലങ്കയെ വിറപ്പിച്ചെങ്കിലും അവസാന പന്തിൽ ശനക ലങ്കയ്ക്ക് ജയം സമ്മാനിച്ചു. അവസാന പന്തിൽ അഞ്ച് റൺസായിരുന്നു ആസ്‌ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ശനകയുടെ അവസാന പന്തിനെ ലക്ഷ്യത്തിലെത്തിക്കാൻ കുനേമാനയില്ല. അതോടെ ലങ്ക കാത്തിരുന്നൊരു വിജയം. 30 വർഷത്തിന് ശേഷം ആദ്യമായാണ് സ്വന്തം നാട്ടിലെ ദ്വിരാഷ്ട്ര പരമ്പരയിൽ ആസ്‌ട്രേലിയക്കെതിരെ ലങ്ക പരമ്പര വിജയിക്കുന്നത്.

Summary- Asalanka fashions Sri Lanka's first ODI series win over Australia in 30 years

TAGS :

Next Story