Quantcast

ഐ.പി.എല്ലിന് പിന്നാലെ ഐ.സി.സി ടൂർണമെന്റുകളുടെ സംപ്രേക്ഷണാവകാശവും സ്റ്റാർ സ്‌പോർട്‌സിന്

അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐ.സി.സി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശം സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്

MediaOne Logo

Web Desk

  • Published:

    28 Aug 2022 3:58 PM GMT

ഐ.പി.എല്ലിന് പിന്നാലെ ഐ.സി.സി ടൂർണമെന്റുകളുടെ സംപ്രേക്ഷണാവകാശവും സ്റ്റാർ സ്‌പോർട്‌സിന്
X

ന്യൂഡല്‍ഹി: അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐ.സി.സി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശം സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐ.പി.എല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതിന് പിന്നാലെയാണ് സ്റ്റാര്‍ സ്പോര്‍ട്സിന്റെ നീക്കം. ഇതോടെ 2023 മുതല്‍ 2027 വരെയുള്ള നാലു വര്‍ഷ കാലത്ത് പുരുഷ-വനിതാ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്.

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണവകാശം സ്റ്റാര്‍ സ്പോര്‍ട്സിന് സ്വന്തമായി. എത്ര തുകക്കാണ് സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. വയാകോം 18, സീ ടിവി, സോണി എന്നിവരില്‍ നിന്ന് കടുത്ത മത്സരമാണ് സ്റ്റാര്‍ സ്പോര്‍ട്സ് നേരിട്ടത്. കഴിഞ്ഞ തവണ രണ്ട് ബില്യണ്‍ യു എസ് ഡോളറിനാണ് ഐസിസി മീഡിയാ റൈറ്റ്സ് സ്റ്റാര്‍ സ്പോര്‍ട്സ് സ്വന്തമാക്കിയത്. ടെലിവിഷന്‍ സംപ്രേഷണാവകാശത്തിന് പുറമെ ഡിജിറ്റല്‍ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്പോര്‍ട്‌സിനാണ്.

സ്റ്റാറിന്‍റെ കീഴിലുള്ള ഹോട്ട് സ്റ്റാറിലൂടെയാകും മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ്. അടുത്ത നാല് വർഷത്തേക്ക് ഡിസ്നി സ്റ്റാറുമായി പങ്കാളിത്തം തുടരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഐസിസി ചെയർ ഗ്രെഗ് ബാർക്ലേ പറഞ്ഞു. ജൂണില്‍ നടന്ന ഐപിഎല്‍ സംപ്രേഷണാവകാശത്തിനായുള്ള ലേലത്തില്‍ 23,575 കോടി രൂപ മുടക്കിയാണ് സ്റ്റാര്‍ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍ സംപ്രേഷണവകാശം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഐസിസി ടൂര്‍ണമെന്‍റുകളുടെ ടിവി സംപ്രേഷണാവകാശവും സ്റ്റാറിന് സ്വന്തമാവുന്നത്.

TAGS :

Next Story