Quantcast

ബെൻ സ്റ്റോക്‌സ്‌ ഇംഗ്ലണ്ടിലേക്ക് പോയി, ഇനി വരില്ല; മാർക്ക് വുഡും കളിക്കാനില്ല

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകൻ കൂടിയായ സ്റ്റോക്‌സ് നാട്ടിലേക്ക് മടങ്ങിയവിവരം സി.എസ്.കെ സി.ഇ.ഒ കാശി വിശ്വാനാഥൻ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2023-05-22 03:17:15.0

Published:

22 May 2023 3:15 AM GMT

Ben Stokes, mark woods
X

ബെന്‍സ്റ്റോക്സ്-മാര്‍ക്ക് വുഡ്

ചെന്നൈ: പരിക്കിന്റെ പിടിയിൽ വലയുന്ന ഇംഗ്ലണ്ടിന്റെ ചെന്നൈ സൂപ്പർകിങ്‌സ് താരം ബെൻസ്റ്റോക്ക്സ് നാട്ടിലേക്ക് മടങ്ങി. പൊന്നുംവില വരുന്ന കളിക്കാരൻ നാട്ടിലേക്ക് മടങ്ങുന്നത് ടീമിനെ സംബന്ധിച്ചിടത്തോളം നഷ്ടമാണെങ്കിലും സ്റ്റോക്‌സിന്റെ പോക്ക് അങ്ങനെയല്ല. പരിക്കിൽ വിഷമിച്ചിരിക്കുന്ന താരത്തിന് അധിക അവസരങ്ങളൊന്നും ഈ സീസണിൽ ലഭിച്ചിട്ടില്ല. ക്വാളിഫയറിൽ ഇടം നേടിയ ചെന്നൈക്ക് ഇനി രണ്ടോ ഫൈനലിൽ എത്തിയാൽ മൂന്ന് മത്സരങ്ങളോ ബാക്കിയുള്ളൂ.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകൻ കൂടിയായ സ്റ്റോക്‌സ് നാട്ടിലേക്ക് മടങ്ങിയവിവരം സി.എസ്.കെ സി.ഇ.ഒ കാശി വിശ്വാനാഥൻ വ്യക്തമാക്കി. ടൂർണമെന്റ് തുടങ്ങുംമുമ്പെ തന്നെ ഈ സീസണിൽ ഐപിഎല്ലിനില്ലെന്ന് സ്റ്റോക്‌സ് അറിയിച്ചിരുന്നുവെങ്കിലും താരം എത്തി. ജൂണിൽ അയർലാൻഡിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കുന്നതിന് വേണ്ടിയായിരുന്നു ഐപിഎൽ ഒഴിവാക്കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. 16.25 കോടിക്കാണ് സ്റ്റോക്‌സിനെ ചെന്നൈ ക്യാമ്പിലെത്തിച്ചത്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് സ്റ്റോക്‌സിന് ചെന്നൈക്കായി കളിക്കാനായത്.

നേടിയത് 15 റൺസും. ഒരു ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. കാൽമുട്ടിനേറ്റ പരിക്കാണ് സ്റ്റോക്‌സിന് തിരിച്ചടിയായത്. അതേസമയം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ലക്‌നൗ സൂപ്പർജയന്റ്‌സ് താരം മാർക്ക് വുഡും ഇന്ത്യയിലേക്ക് മടങ്ങുന്നില്ല. ഐപിഎല്ലിന്റെ അവസാന മത്സരങ്ങളിൽ കൡക്കാൻ മാർക്ക് വുഡ് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ എലിമിനേറ്റർ ഗ്രൂപ്പിലെത്തിയ ലക്‌നൗവിനായി മാർക്ക് വുഡ് കളിക്കാനെത്തുന്നില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. പതിനഞ്ച് ഇംഗ്ലണ്ട് താങ്ങളാണ് ഇക്കുറി ഐപിഎല്ലിനെത്തിയത്. ഞായറാഴ്ചയോടെ സീസൺ അവസാനമാകും.

ഇംഗ്ലണ്ട് കളിക്കാര്‍ ഇങ്ങനെ: റീസ് ടോപ്ലി, ഡേവിഡ് വില്ലി (ആർസിബി) ലിയാം ലിവിംഗ്സ്റ്റൺ, സാം കറാൻ (ഇരുവരും പി.ബി.കെ.എസ്), ഫിൽ സാൾട്ട് (ഡി.സി), ഹാരി ബ്രൂക്ക്, ആദിൽ റഷീദ് (എസ്ആർഎച്ച്), ജോസ് ബട്ട്ലർ, ജോ റൂട്ട് (ആർ.ആർ), മൊയിൻ അലി, ബെൻ സ്റ്റോക്സ് (സിഎസ്കെ), ജേസൺ റോയ് (കെ.കെ.ആർ), മാർക്ക് വുഡ് (എൽ.എസ്ജി), ക്രിസ് ജോർദാൻ, ജോഫ്ര ആർച്ചർ (എം.ഐ)

TAGS :

Next Story