Quantcast

പാക് താരത്തെ ടീമിലെടുത്തു, സൺറൈസേഴ്‌സ് ലീഡ്‌സിന്റെ അക്കൗണ്ടിന് പൂട്ടിട്ട് എക്സ്

MediaOne Logo

Sports Desk

  • Published:

    13 March 2026 4:39 PM IST

പാക് താരത്തെ ടീമിലെടുത്തു, സൺറൈസേഴ്‌സ് ലീഡ്‌സിന്റെ അക്കൗണ്ടിന് പൂട്ടിട്ട് എക്സ്
X

ലണ്ടൻ : ദി ഹൻഡ്രഡ് ക്രിക്കറ്റിൽ പാക് സ്പിന്നർ അബ്രാർ അഹ്‌മദിനെ ടീമിലെടുത്തതിന് പിന്നാലെ സൺറൈസേഴ്‌സ് ലീഡ്‌സിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് എക്സ്. കഴിഞ്ഞ ദിവസമാണ് രണ്ടര ലക്ഷം ഡോളറിന് സൺറൈസേഴ്‌സ് അബ്രാറിനെ ടീമിലെടുക്കുന്നത്. ഇതിന് പിന്നാലെ ഫ്രാൻഞ്ചൈസിയുടെ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇന്ത്യൻ ആരാധകർ തങ്ങളുടെ പ്രതിഷേധങ്ങൾ അറിയിച്ചിരുന്നു. പിന്നാലെയാണ് ടീമിന്റെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടത്.

ഈ സീസണിലാണ് സൺറൈസേഴ്‌സ് ഗ്രൂപ്പ് ദി ഹൻഡ്രഡിൽ ഒരു ടീം ഏറ്റെടുക്കുന്നത്. നേരത്തെ നോർത്തേൺ സൂപ്പർ ചാർജേഴ്സ് എന്ന പേരിലുള്ള ലീഡ്സ് ആസ്ഥനമായ ടീമാണ് ഫ്രാഞ്ചൈസി ഏറ്റെടുത്തത്.

ദി ഹൻഡ്രഡ് ലേലത്തിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീമുകൾ പാക് താരങ്ങളെ ടീമിലെടുക്കില്ലെന്ന തരത്തിൽ വാർത്തകൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ പിന്നീട് ടൂർണമെന്റ് കമ്മിറ്റി ഇടപെട്ടാണ് ഈ തീരുമാനം പിൻവലിപ്പിച്ചത്. ലേലത്തിൽ സൺറൈസേഴ്‌സ് മാത്രമാണ് പാക് താരത്തെ ടീമിലെത്തിച്ച ഇന്ത്യൻ ഉടമസ്ഥരുള്ള ടീം.

TAGS :

Next Story