Quantcast

റിസര്‍വ് ദിനവും മഴയെടുത്താല്‍ ആരാകും ഫൈനലില്‍?

നാളെ അഡ്‍ലൈഡിലാണ് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം അരങ്ങേറുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-09 04:28:43.0

Published:

9 Nov 2022 4:27 AM GMT

റിസര്‍വ് ദിനവും മഴയെടുത്താല്‍ ആരാകും ഫൈനലില്‍?
X

ടി20 ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം മഴയെടുക്കുമോ? ആരാധകര്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കയിലാണ്. ലോകകപ്പില്‍ നേരത്തേ നിരവധി മത്സരങ്ങള്‍ മഴയെടുത്തിരുന്നു. നാളെ അഡ്‍ലൈഡിലാണ് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം അരങ്ങേറുന്നത്.

ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ആസ്ത്രേലിയന്‍ കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. മത്സരദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും കളിയെ ബാധിക്കില്ല. രാവിലെയായിരിക്കും മഴ പെയ്യുക. പ്രാദേശിക സമയം വൈകിട്ട് 6.30ന്(ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30)ആണ് മത്സരം തുടങ്ങുക എന്നതിനാല്‍ രാവിലെ മഴ പെയ്താലും മത്സരത്തെ ബാധിക്കില്ല. മഴ മൂലം മത്സരം നടത്താനാവാത്ത സാഹചര്യമുണ്ടായാല്‍ റിസര്‍വ് ദിനമായ വെള്ളിയാഴ്ച മത്സരം നടത്തും.

എന്നാല്‍ റിസര്‍വ് ദിനത്തിലും മഴ പെയ്താലോ? രണ്ടാം ഇന്നിംഗ്സില്‍ പത്തോവര്‍ എറിഞ്ഞിട്ടുണ്ടെങ്കില്‍ ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരിക്കും കളിയുടെ ഫലം പ്രഖ്യാപിക്കുക. ഇനി പത്തോവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയോ കളി പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരികയോ ചെയ്താല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഗ്രൂപ്പ് ചാമ്പ്യന്മാരാവും ഫൈനലില്‍ പ്രവേശിക്കുക. അങ്ങനെയെങ്കില്‍ അത് ഇന്ത്യക്ക് ഗുണമാവും. ഗ്രൂപ്പ് രണ്ടില്‍ എട്ട് പോയിന്‍റുമായി ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്‍. ഇംഗ്ലണ്ട് ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായാണ് സെമിയില്‍ പ്രവേശിച്ചത്. സൂപ്പര്‍ 12ലെ അവസാന മാച്ചില്‍ സിംബാബ്‌വെയെ 71 റണ്‍സിനു തകര്‍ത്തതോടെയാണ് ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്.

ലോകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡ് പാകിസ്താനെ നേരിടും.


TAGS :

Next Story