Quantcast

കോയമ്പത്തൂരിൽ വമ്പൻ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ച് എം.കെ സ്റ്റാലിൻ

MediaOne Logo

Sports Desk

  • Published:

    8 April 2024 11:15 AM GMT

cricket
X

കോയമ്പത്തൂർ: തമിഴ്നാട് ജനതക്ക് മുഖ്യമ​ന്ത്രി എം.കെ സ്റ്റാലിന്റെ വമ്പൻ പ്രഖ്യാപനം. ചെന്നൈ ചെപ്പോക്കിന് ശേഷമുള്ള സംസ്ഥാന​​ത്തെ രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റേഡിയം കോയമ്പത്തൂരിൽ തുറക്കുമെന്ന് എം.കെ സ്റ്റാലിൻ സമൂഹമാധ്യമായ എക്സിൽ കുറിച്ചു.

തമിഴ്നാട് മന്ത്രി ഡോ. ടി.ആർ.ബി രാജയുടെ പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ട് സ്റ്റാലിൻ കുറിച്ചതിങ്ങനെ: ‘‘ ഒരു സ്​പോർട്സ്&ക്രിക്കറ്റ് പ്രേമി എന്നനിലയിൽ 2024ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഒരു കാര്യം കൂടി ഞാൻ കൂട്ടിച്ചേർക്കുന്നു. ​കോയമ്പത്തൂരിലെ കായിക ​പ്രേമികളുടെ സഹകരണത്തോടെ ഒരു സ്റ്റേഡിയം നിർമിക്കാൻ ഒരുങ്ങുകയാണ്. മന്ത്രി ടി.ആർ.ബി രാജ പറഞ്ഞപോലെ ഈ സ്റ്റേഡിയം തമിഴ്നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും’’

ചെന്നൈ ചെപ്പോക്കിലുള്ള എം.എ ചിദംബരം സ്റ്റേഡിയം 1916ൽ നിർമിച്ചതാണ്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. നിലവിൽ ചെന്നൈ സൂപ്പർകിങ്സിന്റെ ഹോം ഗ്രൗണ്ടാണിത്.

TAGS :

Next Story