Quantcast

ഇങ്ങനെയാണ് 'ഡി.ആർ.എസ്' ഉപയോഗിക്കേണ്ടത്: സ്ട്രീക്കിന്റെ തിരിച്ചുവരവിന് ആരാധകരുടെ കയ്യടി

വ്യാജവാർത്ത പടച്ചുവിടുന്നവരാണ് മാപ്പുപറയേണ്ടതെന്ന് ഹീത്ത് സ്ട്രീക്ക്.

MediaOne Logo

Web Desk

  • Published:

    23 Aug 2023 12:03 PM IST

ഇങ്ങനെയാണ് ഡി.ആർ.എസ് ഉപയോഗിക്കേണ്ടത്: സ്ട്രീക്കിന്റെ തിരിച്ചുവരവിന് ആരാധകരുടെ കയ്യടി
X

ഹരാരെ: സിംബാബ്‌വെ, ക്രിക്കറ്റിൽ കുഞ്ഞന്മാരാണെങ്കിലും ആ ടീമിലെ വലിയവനായിരുന്നു ഹീത്ത് സ്ട്രീക്ക്. ടി20 ലീഗുകളൊന്നും ഇല്ലാത്ത കാലത്ത് ഒരുപറ്റം ആരാധകരെ സൃഷ്ടിച്ചെടുക്കാൻ സ്ട്രീക്കിന് കഴിഞ്ഞിരുന്നു. അതാണ് അദ്ദേഹം മരിച്ചുവെന്ന വാർത്ത കേട്ടയുടനെ 'എക്‌സ്' സജീവമായത്. പലരും അനുശോചന കുറിപ്പുകളെഴുതി.

എന്നാൽ ക്രിക്കറ്റിലെ ഡി.ആർ.എസ്(ഡിസിഷൻ റിവ്യൂ സിസ്റ്റം) ഉപയോഗിക്കുന്നത് പോലെ അദ്ദേഹം തിരിച്ചുവന്നു. റൺഔട്ടായ താരം അത് ചെക്ക് ചെയ്യാൻ മൂന്നാം അമ്പയറുടെ സഹായം തേടുകയും ക്രീസിൽ എത്തി എന്ന് തെളിയുമ്പോൾ ബാറ്റർമാരുടെ മുഖത്തുണ്ടായ സന്തോഷം പോലയാണ് സ്ട്രീക്കിന്റെ തിരിച്ചുവരവ് വാർത്തകളെ ആരാധകർ ആഘോഷിച്ചത്.

അദ്ദേഹത്തോടൊപ്പം കളിച്ചിരുന്ന സഹതാരം ഒലോങ്കയാണ് സ്ട്രീക്ക് മരിച്ചിട്ടില്ലെന്നും അദ്ദേഹവുമായി വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്‌തെന്നും വ്യക്തമാക്കിയത്. നേരത്തെ ഒലോങ്കയും ആനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ താൻ ജീവനോടെയുണ്ടെന്നും എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് അറിയില്ലെന്നും ആവരാണ് മാപ്പുപറയേണ്ടതെന്നും സ്ട്രീക്ക് വ്യക്തമാക്കി.

TAGS :

Next Story