''എന്റെ ഒറ്റ ഫോട്ടോയുമില്ലേ!? നമ്മള്‍ കട്ട ചങ്ക്സാണെന്നാണ് കരുതിയത്...''; വില്യംസനോട് വാര്‍ണര്‍

ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം ചിത്രത്തിന് വാര്‍ണറുടെ കമന്റും വന്നു

MediaOne Logo

Web Desk

  • Updated:

    2021-10-10 12:43:06.0

Published:

10 Oct 2021 12:43 PM GMT

എന്റെ ഒറ്റ ഫോട്ടോയുമില്ലേ!? നമ്മള്‍ കട്ട ചങ്ക്സാണെന്നാണ് കരുതിയത്...; വില്യംസനോട് വാര്‍ണര്‍
X

ഐപിഎല്‍ 2021 ന്റെ രണ്ടാംഘട്ടത്തില്‍ ഏറ്റവും അധികം ചര്‍ച്ചയായത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ടീമില്‍ ഇടം ലഭിക്കാത്തതായിരുന്നു.

2021 ഐപിഎല്ലിലെ സണ്‍റൈസേഴ്‌സിന്റെ എല്ലാ മത്സരങ്ങളും അവസാനിച്ചെങ്കിലും ക്യാപ്റ്റന്‍ വില്യംസന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ചിത്രവും അതിനോട് വാര്‍ണര്‍ നടത്തിയ പ്രതികരണവുമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

മുംബൈയ്‌ക്കെതിരെ നടന്ന അവസാന മത്സരത്തിന് ശേഷം വില്യംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ സണ്‍റൈസേഴ്‌സ് ടീമിലെ താരങ്ങളെല്ലാം ഉള്ള ചിത്രം പങ്കുവെച്ചിരുന്നു. എന്നാല്‍ പങ്കുവെച്ച ചിത്രങ്ങളിലൊന്നില്‍ പോലും ഡേവിഡ് വാര്‍ണര്‍ ഉണ്ടായിരുന്നില്ല. ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം ചിത്രത്തിന് വാര്‍ണറുടെ കമന്റും വന്നു. 'എന്റെ കൂടെയുള്ള ഒരു ചിത്രവും ഇതില്‍ ഇല്ല, നമ്മളുടെ ബന്ധം അത്രയും ദൃഢമാണെന്നാണ് കരുതിയത്' - വാര്‍ണര്‍ കുറിച്ചു.
സണ്‍റൈസേഴ്‌സിലെ ആഭ്യന്തര കലഹങ്ങളാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് വാര്‍ണറുടെ സ്ഥാനം. ഇതുവരെ നടന്ന ഐപിഎല്ലിന്റെ വിവിധ എഡിഷനുകളില്‍ നിന്ന് 5449 റണ്‍സ് വാര്‍ണര്‍ നേടിയിട്ടുണ്ട്. 2016 ലായിരുന്നു വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ടീമിലെത്തിയത്.

TAGS :

Next Story