Quantcast

ത്രില്ലടിപ്പിച്ച് ശ്രീലങ്ക-ന്യൂസിലാൻഡ് ടി20: ലങ്കയുടെ ജയം സൂപ്പർ ഓവറിൽ

അവസാന ഓവറിൽ പതിമൂന്ന് റൺസായിരുന്നു ന്യൂസിലാൻഡിന് ജയിക്കാൻ വേണ്ടിയിരുന്നത്. എടുക്കാനായത് 12 റൺസും

MediaOne Logo

Web Desk

  • Updated:

    2023-04-02 07:43:27.0

Published:

2 April 2023 7:40 AM GMT

Sri Lanka tour New Zealand
X

ന്യൂസിലാന്‍ഡ്-ശ്രീലങ്ക മത്സരത്തില്‍ നിന്നും 

ഓക്‌ലാൻഡ്: കാണികളെ ത്രില്ലടിപ്പിച്ച് ശ്രീലങ്ക-ന്യൂസിലാൻഡ് ആദ്യ ടി20 മത്സരം. സൂപ്പർ ഓവറിലായിരുന്നു ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് അടിച്ചുകൂട്ടിയപ്പോൾ ന്യൂസിലാൻഡും 20 ഓവർ പൂർത്തിയായപ്പോൾ 196 റൺസിലെത്തി. അവർക്ക് എട്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നാലെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീളുന്നത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് ന്യൂസിലാൻഡ്. മഹേഷ് തീക്ഷണയായിരുന്നു ലങ്കയ്ക്കായി പന്ത് എടുത്തത്. ഒരു ബൗണ്ടറി മാത്രമെ ന്യൂസിലാൻഡ് നേടിയുള്ളൂ. ഒടുവിൽ സ്‌കോർബോർഡിൽ ചേർക്കാനായത് എട്ട് റൺസ്. മറുപടി ബാറ്റിങിൽ നേരിട്ട് മൂന്നാം പന്തിൽ തന്നെ ലങ്ക വിജയിച്ചു. അസലങ്കയാണ് സിക്‌സറും ബൗണ്ടറിയും പായിച്ച് ന്യൂസിലാൻഡിന് ജയമൊരുക്കിയത്.

നേരത്തെ അവസാന ഓവറിൽ പതിമൂന്ന് റൺസായിരുന്നു ന്യൂസിലാൻഡിന് ജയിക്കാൻ വേണ്ടിയിരുന്നത്. എടുക്കാനായത് 12 റൺസും. അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ന്യൂസിലാൻഡിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീടുള്ള പന്തുകളിൽ ഓടിയൈടുത്ത് ലക്ഷ്യത്തിനടുത്ത് എത്തിച്ച്. അവസാന പന്തിൽ സിക്‌സർ അടിച്ചാൽ സ്‌കോർ സമനിലയിലാക്കാം എന്ന ഘട്ടത്തിലെത്തി. സിക്‌സർ കൊടുത്തില്ലെങ്കിൽ ലങ്കയ്ക്കും ജയിക്കാം. എന്നാൽ നായകൻ ദസുൻ ശനക എറിഞ്ഞ അവസാന പന്ത് ഇഷ് സോഗി ഗ്യാലറിയിൽ എത്തിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്കും.

ഏറെ നാളുകൾക്ക് ശേഷമാണ് ഒരുഅന്താരാഷ്ട്ര ടി20 മത്സരം സൂപ്പർഓവറിലൂടെ വിധി എഴുതുന്നത്. ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലങ്കയ്ക്കായി കുശാൽ പെരേര(53) റൺസ് നേടി. അസലങ്ക 41 പന്തിൽ 67 റൺസെടുത്ത് ടോപ് സ്‌കോററായി. എന്നാൽ മറുപടി ബാറ്റിങിൽ ഡാരിൽ മിച്ചലിലൂടെ ന്യൂസിലാൻഡ് തിരിച്ചടിച്ചു. 13 പന്തിൽ 26 റൺസെടുത്ത രച്ചിൻ രവീന്ദ്രയുടെ പ്രകടനവും നിർണായകമായി. 67 റൺസ് നേടിയ അസലങ്കയാണ് കളിയിലെ താരം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ശ്രീലങ്ക(1-0)ത്തിന് മുന്നിലെത്തി. രണ്ടാം ടി20 ബുധനാഴ്ച നടക്കും. ഏറെ നാളുകൾക്ക് ശേഷം ന്യൂസിലാൻഡിലൊരു പരമ്പരയാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത്.




TAGS :

Next Story