Quantcast

'രഹാനെയ്ക്ക് വിശ്രമം വേണം': പിന്തുണയുമായി ലക്ഷ്മൺ

ഇംഗ്ലണ്ടിനെതിരെ മോശം ഫോം തുടരുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ രഹാനെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വിരമിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-06 07:01:11.0

Published:

6 Sep 2021 6:58 AM GMT

രഹാനെയ്ക്ക് വിശ്രമം വേണം: പിന്തുണയുമായി ലക്ഷ്മൺ
X

ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയുടെ രക്തത്തിനായി ആരാധകര്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇംഗ്ലണ്ടിനെതിരെ മോശം ഫോം തുടരുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ രഹാനയെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വിരമിപ്പിച്ചിരുന്നു. എന്നാല്‍ രഹാനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍.

മോശം ഫോമിലൂടെ കടന്നു പോവുന്ന അജിങ്കെ രഹാനെക്ക് വിശ്രമം അനുവദിക്കണമെന്നാണ് ലക്ഷ്മണന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രഹാനെ മികച്ച താരമാണെന്നും എന്നാൽ താരത്തിന്റെ ആത്മവിശ്വാസം നഷ്ട്ടപെട്ടിട്ടുണ്ടെന്നും ലക്ഷ്മൺ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ രഹാനെ നേരിട്ട 8 പന്തിൽ ഒന്നിലും പോലും താരത്തിന് നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മൺ പറഞ്ഞു. രഹാനെക്ക് പകരം അവസാന ടെസ്റ്റിൽ ഹനുമ വിഹാരിക്ക് അവസരം നൽകണമെന്നും ലക്ഷ്മൺ കൂട്ടിച്ചേര്‍ത്തു.

ഈ പരമ്പരയില്‍ ലോർഡ്‌സിലെ രണ്ടാം ഇന്നിങ്‌സിൽ നേടിയ അർദ്ധ സെഞ്ച്വറി മാത്രമാണ് രഹാനയുടെ അക്കൗണ്ടിലുള്ളത്. ബാക്കിയുള്ള ഇന്നിങ്‌സുകളിലെല്ലാം പരാജയമായിരുന്നു. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ പൂജ്യത്തിന് പുറത്തായതോടെയാണ് രഹാനയുടെ രക്തത്തിനായി ആരാധകർ മുറവിളിക്കുന്നത്. ആദ്യ ഇന്നിങ്‌സിലും രഹാനയ്ക്ക് തിളങ്ങാനായിരുന്നില്ല. കോലിയുടെ അഭാവത്തിൽ ടീം ഇന്ത്യയെ നയിച്ച് ആസ്‌ട്രേലിയയിൽ ഇന്ത്യക്ക് കിരീടം നേടിത്തന്നയാളാണ് രഹാനെ. അതൊന്നും ഇപ്പോൾ ആരാധകർ ചിന്തിക്കുന്നേയില്ല.

5, 1, 61, 18,10,14,0 എന്നിങ്ങനെയായിരുന്നു രഹാനെയുടെ ഈ പരമ്പരയിലെ സ്‌കോറുകൾ. എല്ലാ ടെസ്റ്റിലും രഹാനയ്ക്ക് അവസരം ലഭിച്ചപ്പോൾ നേടാനായത് 109 റൺസ് മാത്രം. മികച്ച ഫോം ഉള്ള ഒത്തിരി താരങ്ങൾ ടീമിന് വെളിയിൽ നിൽക്കുമ്പോൾ രഹാനയ്ക്ക് വീണ്ടും വീണ്ടും അവസരം നൽകുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രോളുന്നവർ ചോദിക്കുന്നത്.

TAGS :

Next Story