Quantcast

അണ്ടർ-19 ലോകകപ്പ്;മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ടീമിൽ

ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ വൈഭവ് സൂര്യവംശി ടീമിനെ നയിക്കും

MediaOne Logo

Sports Desk

  • Published:

    28 Dec 2025 11:24 PM IST

അണ്ടർ-19 ലോകകപ്പ്;മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ടീമിൽ
X

മുംബൈ: അണ്ടർ‍ 19 ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ ആയുഷ് മാത്രെ നയിക്കും. വിഹാൻ മൽഹോത്രയാണ് ഉപനായകൻ. മലയാളി താരങ്ങളായ ആരോൺ ജോർജ്, മുഹമ്മദ് ഇനാൻ എന്നിവർ ടീമിലുണ്ട്. ജനുവരി 15 മുതൽ ഫെബ്രുവരി ആറ് വരെ സിംബാംബ്വെയിലും നമീബിയയിലുമായാണ് ടൂർണമെന്റ് നടക്കുക. ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ വൈഭവ് സൂര്യവംശി ടീമിനെ നയിക്കും. ജനുവരി 15 ന് അമേരിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ലോകകപ്പിന് ഒരുങ്ങന്നതിനായി ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര കളിക്കും. ക്യാപ്റ്റൻ ആയുഷ് മാത്രെ, വൈസ് ക്യാപ്റ്റൻ വിഹാൻ മൽഹോത്ര എന്നിവർക്ക് പരിക്കേറ്റതിനെ തുടർന്നാണ് 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ അണ്ടർ-19 ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചത്. ജനുവരി 3 മുതൽ 7 വരെ ദക്ഷിണാഫ്രിക്കയിലെ ബെനോണിയിൽ നടക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയിലാണ് വൈഭവ് ടീമിനെ നയിക്കുക. എങ്കിലും, ജനുവരി 15 മുതൽ സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കുന്ന ഐസിസി അണ്ടർ-19 ലോകകപ്പിൽ ഇരുവരും ടീമിനൊപ്പം ചേരുമെന്നും മാത്രെ തന്നെ ലോകകപ്പിൽ ഇന്ത്യയെ നയിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

ഐസിസി അണ്ടർ-19 ലോകകപ്പിൽ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇവരെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം സൂപ്പർ സിക്‌സ്, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. സിംബാബ്‌വെയിലെ ഹരാരെയിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. അഞ്ച് തവണ അണ്ടർ-19 ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യ ​ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ന്യൂസിലൻഡ്, യുഎസ്എ, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ എതിരാളികൾ.

TAGS :

Next Story