വൈഭവിന് മുന്നിൽ ഗെയിലും വീണു; ഐപിഎല്ലിൽ വീണ്ടും റെക്കോർഡിട്ട് 15 കാരൻ
29 പന്തിൽ 12 സിക്‌സറും അഞ്ച് ഫോറും സഹിതം 97 റൺസെടുത്താണ് പുറത്തായത്.

മുള്ളൻപൂർ: ഐപിഎല്ലിൽ വീണ്ടും ചരിത്രം രചിച്ച് വൈഭവ് സൂര്യവൻഷി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ തകർപ്പൻ ഇന്നിങ്‌സിലൂടെയാണ് 15 കാരൻ വീണ്ടും ആരാധകരെ ഞെട്ടിച്ചത്. 29 പന്തിൽ 12 സിക്‌സറും അഞ്ച് ഫോറും സഹിതം 97 റൺസാണ് വൈഭവ് അടിച്ചെടുത്തത്. ഒരു സീസണിൽ കൂടുതൽ സിക്‌സർ എന്ന ഗെയിലിന്റെ റെക്കോർഡും(59) രാജസ്ഥാൻ ഓപ്പണർ മറികടന്നു. എന്നാൽ ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറിയെന്ന ഗെയിലിന്റെ റെക്കോർഡിന് തൊട്ടരികിൽ ഔട്ടായത് നിരാശയായി. പ്രഫുൽ ഹിൻഗയെ വലിയ ഷോട്ടിന് ശ്രമിച്ച 15 കാരനെ അഭിഷേക് ശർമ ക്യാച്ചെടുത്താണ് പുറത്താക്കിയത്.
A 15-year-old just broke Chris Gayle's record 🤯
— IndianPremierLeague (@IPL) May 27, 2026
Vaibhav Sooryavanshi is truly special 🩷
Updates ▶️ https://t.co/OBIYYIuhbt #TATAIPL | #Eliminator | #TheFinalLeap | #SRHvRR pic.twitter.com/3EXl40fEJj
2012 സീസണിലാണ് ഗെയിൽ 59 സിക്‌സറുകൾ പറത്തി റെക്കോർഡിട്ടത്. തന്റെ രണ്ടാമത്തെ മാത്രം സീസണിലാണ് വൈഭവ് ഗെയിലിനെ മറികടന്നത്. നിലവിൽ ഇതുവരെ വൈഭവിന്റെ സിക്‌സർ നേട്ടം 65ലേക്കെത്തി. മികച്ച ഇന്നിങ്‌സിലൂടെ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ സായ് സുദർശനെ മറികടന്നും കൗമാരക്കാൻ തലപ്പത്തെത്തി. ഇതുവരെ 15 ഇന്നിങ്‌സിൽ നാല് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും സഹിതം 680 റൺസാണ് താരത്തിന്റെ സമ്പാദ്യം
Adjust Story Font
16

