Quantcast

'ദി കിങ് ഈസ് ബാക്ക്'; പരിഹാസങ്ങൾക്ക് മറുപടിയുമായി കോഹ്‌ലിയുടെ അർധസെഞ്ച്വറി

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായാണ് റോയൽ ചലഞ്ചേഴ്‌സിനായി മുൻ നായകൻ അർധസെഞ്ച്വറി നേടിയത്

MediaOne Logo

Web Desk

  • Updated:

    2022-04-30 12:06:47.0

Published:

30 April 2022 11:43 AM GMT

ദി കിങ് ഈസ് ബാക്ക്; പരിഹാസങ്ങൾക്ക് മറുപടിയുമായി കോഹ്‌ലിയുടെ അർധസെഞ്ച്വറി
X

മുബൈ: വിമർശകർക്ക് മറുപടിയുമായി ഐപിഎല്ലിൽ വിരാട് കോഹ്‌ലിയുടെ അർധസെഞ്ച്വറി. ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായാണ് റോയൽ ചലഞ്ചേഴ്‌സിനായി മുൻ നായകൻ അർധസെഞ്ച്വറി നേടിയത്.

സ്‌കോർ 11 എത്തിനിൽക്കെ ക്യാപ്റ്റൻ ഡുപ്ലസീസിന്റെ വിക്കറ്റ് നഷ്ടപ്പെട്ട് റോയൽ ചലഞ്ചേഴ്‌സ് വൻ തകർച്ചയിലേക്ക് വീഴുമെന്ന് കരുതിയിരുന്ന മത്സരത്തിലാണ് കോഹ് ലിയുടെ സെൻസിബിൾ അർധസെഞ്ച്വറി. 53 ബോളിൽ 58 റൺസ് എടുത്താണ് കോഹ്‌ലി പവലിയനിലേക്ക് മടങ്ങിയത്. കോഹ്ലിയെ വിക്കറ്റ് മുന്നിൽ കുടുക്കിയത് മുഹമ്മദ് ഷമിയാണ്.

ഐപിഎല്ലിലെ ഈ സീസണിലെ 9 മത്സരങ്ങളിൽ നിന്ന് 128 റൺസായിരുന്നു കോഹ്‌ലി നേടിയിരുന്നത്. ആദ്യ മത്സരത്തിലെയും നാലാം മത്സരത്തിലെയും പ്രകടനം മാറ്റി നിൽത്തിയാൽ സീസണിൽ മോശം പ്രകടനമാണ് കോഹ്‌ലി കാഴ്ച്ചവെച്ചത്. 10 മത്സരങ്ങളിലെ രണ്ട് മത്സരങ്ങൾ തുടർച്ചയായി പൂജ്യത്തിന് പുറത്തായതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.



summary : Kohli scores his first fifty of IPL 2022 against GT

TAGS :

Next Story