Quantcast

സോഫയിൽ കൈകൊണ്ട് അടിച്ച് കോഹ്‌ലി: പൂജ്യത്തിന് പുറത്തായതിലെ നിരാശ

ഡേവിഡ് വില്ലിയാണ് മികച്ച ഫോമിലുള്ള കോഹ്‌ലിയെ മടക്കിയത്. വില്ലിയെ അടിച്ചകറ്റാനുള്ള കോഹ്‌ലിയുടെ ശ്രമം പരാജയപ്പെട്ടപ്പോൾ മിഡ് ഓഫിൽ ബെൻ സ്റ്റോക്ക് പിടികൂടുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    29 Oct 2023 1:50 PM GMT

സോഫയിൽ കൈകൊണ്ട് അടിച്ച് കോഹ്‌ലി: പൂജ്യത്തിന് പുറത്തായതിലെ നിരാശ
X

ലക്‌നൗ: ഇംഗ്ലണ്ടിനെതിരെ പൂജ്യത്തിന് പുറത്തായതിലെ നിരാശ പ്രകടമാക്കി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. ഒമ്പത് പന്തുകൾ നേരിട്ട കോഹ്‌ലി അക്കൗണ്ട് തുറക്കും മുമ്പെ പവലിയനിൽ എത്തുകയായിരുന്നു. ഡേവിഡ് വില്ലിയാണ് മികച്ച ഫോമിലുള്ള കോഹ്‌ലിയെ മടക്കിയത്. വില്ലിയെ അടിച്ചകറ്റാനുള്ള കോഹ്‌ലിയുടെ ശ്രമം പരാജയപ്പെട്ടപ്പോൾ മിഡ് ഓഫിൽ ബെൻ സ്റ്റോക്ക് പിടികൂടുകയായിരുന്നു.

ഈ ലോകകപ്പിൽ ആദ്യമായാണ് കോഹ്‌ലി പൂജ്യത്തിന് പുറത്താകുന്നത്. നിരാശയോടെ ഡ്രസിങ് റൂമിലെത്തിയ ഇരിക്കുന്നതിനിടെ കൈകൊണ്ട് സോഫയിൽ അടിച്ചു. സംഭവത്തിന്റെ വിഡിയോ ഇതിനകം പുറത്തുവന്നു. വിവിധ അടിക്കുറിപ്പുകളോടെയും മറ്റും വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ പങ്കുവെക്കുന്നുണ്ട്.

അതേസമയം ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ വീണപ്പോൾ വിജയലക്ഷ്യമായി ഉയർത്തിയത് 230 റൺസ്. 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 229 റൺസ് നേടിയത്. 87 റൺസ് നേടിയ നായകന്‍ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സൂര്യകുമാർ യാദവും(49) തിളങ്ങി. സ്പിന്നർമാർക്കൊരുക്കിയ പിച്ചിൽ പേസർമാരായിരുന്നു തിളങ്ങിയത്.അഞ്ച് വിക്കറ്റുകളും വീഴ്ത്തിയത് പേസർമാരായിരുന്നു. ഡേവിഡ് വില്ലി മൂന്ന് വിക്കറ്റുകളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ക്രിസ് വോക്‌സ്, ആദിൽ റാഷിദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്‌ലർ ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. ഇതുവരെ എല്ലാ മത്സരങ്ങളിലും ക്ലിക്കായ ഓപ്പണിങ് കൂട്ടുകെട്ട് ടീം സ്‌കോർ 26ൽ നിൽക്കെ ഇംഗ്ലണ്ട് പൊളിച്ചു. ഗില്ലിനെ ക്രിസ് വോക്‌സ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 9 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ടീം ടോട്ടലിലേക്ക് ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയ്ക്ക് വമ്പൻ ഫോമിലുള്ള വിരാട് കോഹ്ലിയും പുറത്ത്.

TAGS :

Next Story