Quantcast

മൂന്നു വർഷത്തിന് ശേഷം ടെസ്റ്റ് സെഞ്ച്വറി; ബാറ്റുമായി നോർവേ സംഘത്തിനൊപ്പം ഡാൻസ് കളിച്ച് കോഹ്‌ലി

'ആരുമല്ല, ജോസ് ബട്‌ലർ ഒരു പന്ത് നേരിടും മുമ്പ്' എന്ന കുറിപ്പോടെയാണ് രാജസ്ഥാൻ റോയൽസ് വീഡിയോ പങ്കുവെച്ചത്

MediaOne Logo

Sports Desk

  • Published:

    15 March 2023 4:05 PM GMT

Virat Kohli Dance, Test Century
X

Virat Kohli Dance

മുംബൈ: മൂന്നു വർഷത്തിന് ശേഷം ടെസ്റ്റ് സെഞ്ച്വറി നേടിയ സന്തോഷം പങ്കുവെച്ച് വിരാട് കോഹ്‌ലിയുടെ വൈറൽ ഡാൻസ്. ക്രിക്കറ്റ് ബാറ്റേന്തി മുംബൈയിൽ നോർവേ ഡാൻസ് ഗ്രൂപ്പായ ക്വിക്ക് സ്‌റ്റൈലിനൊപ്പമാണ്‌ കോഹ്‌ലി ഡാൻസ് കളിച്ചത്. ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന ടെസ്റ്റിലാണ് കോഹ്‌ലി സെഞ്ച്വറി നേടിയത്. അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിൽ 186 റൺസാണ് താരം നേടിയത്. ഇതേ തുടർന്ന് ക്രിക്കറ്റ് ബാറ്റേന്തി ഡാൻസ് കളിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസടക്കം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അവരുടെ സൂപ്പർ താരമായ ഇംഗ്ലണ്ട് നായകൻ ജോസ് ബട്‌ലറെ ട്രോളിക്കൊണ്ടായിരുന്നു അവരുടെ പോസ്റ്റ്. 'ആരുമല്ല, ജോസ് ബട്‌ലർ ഒരു പന്ത് നേരിടും മുമ്പ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. ബാറ്റുമായി പതിയെ താളത്തിൽ മുന്നോട്ട് നടന്നുള്ള ഡാൻസാണ് വിരാട് കോഹ്‌ലിയും സംഘവും വീഡിയോയിൽ ചെയ്തത്.

കോഹ്ലിയുടെ മൂന്നു വർഷം നീണ്ട കാത്തിരിപ്പ്; സെഞ്ച്വറി

ഒരു ടെസ്റ്റ് സെഞ്ച്വറിക്കായുള്ള വിരാട് കോഹ്ലിയുടെ മൂന്നു വർഷം നീണ്ട കാത്തിരിപ്പിന് വിരാമം. കൃത്യം 1204 ദിവസങ്ങൾക്ക് ശേഷം വെള്ളക്കുപ്പായത്തിൽ മുൻ നായകന് ഇതാ വീണ്ടും സെഞ്ച്വറി. അതും ആസ്ത്രേലിയ്ക്കെതിരെ. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ പിറന്നത് കോലിയുടെ 28-ാം ടെസ്റ്റ് സെഞ്ച്വറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 75-ാമത്തെയും. അന്താരാഷ്ട്ര ശതകത്തിന്റെ എണ്ണത്തിൽ കോലിയുടെ അടുത്തൊന്നുമില്ല സജീവ ക്രിക്കറ്റിലെ താരങ്ങൾ. 45 സെഞ്ച്വറി വീതം നേടിയ ജോ റൂട്ടും ഡേവിഡ് വാർണറുമാണ് മുൻ ഇന്ത്യൻ നായകന് പിറകിലുള്ളത്. 43 റൺസുമായി രോഹിത് ശർമ്മയും 42 സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്തുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ആസ്ത്രേലിയയ്ക്കെതിരെയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. നോൺ സ്ട്രൈക്ക് എൻഡിൽ അതിന് സാക്ഷിയായത് അക്സർ പട്ടേൽ. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് വരെ ആ നേട്ടത്തിന് കൈയടിച്ചു. ആഹ്ലാദം ശരീരത്തിലേക്ക് ആവാഹിച്ച് നടത്തുന്ന പതിവ് ചൂടൻ ആഘോഷമായിരുന്നില്ല ഇത്തവണ കോഹ്ലിയുടേത്. പതിയെ നോൺ സട്രൈക്കിങ് എൻഡിലെത്തി കാണികളെ നോക്കി ബാറ്റും ഹെൽമറ്റുമുയർത്തിക്കാണിച്ചു. അവ താഴെ വച്ച് കഴുത്തിൽ കിടന്ന മംഗല്യമാലയെടുത്ത് ചുംബിച്ചു. അതിനു പിന്നാലെ അക്സറിന്റെ അനുമോദാശ്ലേഷണം.

Virat Kohli dances with the Norwegian team after scoring a Test century after three years

TAGS :

Next Story