Quantcast

'ഇനി 12 മാസങ്ങൾ മാത്രം'; വാർണർ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു

ഏകദിനത്തിലും ടി20യിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കൊനൊരുങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    14 Nov 2022 12:19 PM GMT

ഇനി 12 മാസങ്ങൾ മാത്രം; വാർണർ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു
X

സിഡ്നി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന സൂചനകൾ നൽകി ഓസ്‌ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർ. അടുത്ത വർഷം നടക്കുന്ന ആഷസ് പരമ്പരയോടെ ടെസ്റ്റ് മതിയാക്കുമെന്ന സൂചനകളാണ് താരം നൽകുന്നത്. ഒരു ടോക് ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് ടെസ്റ്റിൽ നിന്നു വിരമിക്കുന്നതിനെ കുറിച്ച് താരം മനസ് തുറന്നത്.

ഏകദിനത്തിലും ടി20യിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കൊനൊരുങ്ങുന്നത്. അടുത്ത വർഷം ഏകദിന ലോകകപ്പും 2024ൽ ടി20 ലോകകപ്പും നടക്കുന്നതിനാൽ ടെസ്റ്റിൽ ഇത് തന്റെ അവസാന 12 മാസങ്ങളായിരിക്കുമെന്ന് വാർണർ ടോക് ഷോയ്ക്കിടെ പറഞ്ഞു.

'ടെസ്റ്റ് ക്രിക്കറ്റിൽ ഇതെന്റെ അവസാന 12 മാസങ്ങളാണ്. ടി20 ക്രിക്കറ്റ് എനിക്കേറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ 2024 ടി20 ലോകകപ്പിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു. ടി20യിൽ എന്റെ കാലം കഴിഞ്ഞുവെന്ന് പലരും പറയുന്നുണ്ട്. അവരോട് എനിക്കൊന്നെ പറയാനുള്ളൂ. നമുക്ക് നോക്കാം. യുവതലമുറയ്ക്ക് അറിവ് പകർന്നു കൊടുക്കാൻ എനിക്കിഷ്ടമാണ്. ഞാൻ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിൽ കളിക്കുമ്പോൾ ജേസൺ സാംഗയെപ്പോലുള്ള താരങ്ങളുമായി അനുഭവങ്ങൾ പങ്കിട്ടിരുന്നു. അത് ഇനിയും തുടരും'- വാർണർ പറഞ്ഞു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി 96 ടെസ്റ്റുകൾ കളിച്ചിട്ടുള്ള താരമാണ് വാർണർ. 7817 റൺസാണ് ടെസ്റ്റ് സമ്പാദ്യം.

TAGS :

Next Story